തൊട്ടിൽപാലം∙ വയനാട് ഭാഗത്തേക്കുള്ള ഗതാഗതം കുറ്റ്യാടി പക്രംതളം ചുരം വഴി തിരിച്ചു വിട്ടതിനെ തുടർന്ന് ചുരംറോഡ് ഗതാഗതക്കുരുക്കിലും അപകട ഭീഷണിയിലുമായി.
കുറ്റ്യാടി ചുരം കുറച്ചുകാലമായി കെആർഎഫ്ബിയുടെ നിയന്ത്രണത്തിലാണ്. എന്നാൽ വേണ്ട
വിധത്തിലുള്ള അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെങ്കിലും വേണ്ട വിധത്തിലുള്ള ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പരാതി.
കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ അഞ്ചാം വളവിലും ചുങ്കക്കുറ്റി ഭാഗത്തും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.
പൊതുമരാമത്ത്, ചുരം ഡിവിഷൻ അധികൃതർ വേണ്ട പരിഗണന റോഡിന് നൽകുന്നില്ലെന്നാണ് പരാതി.
പൂതംപാറ, ചുങ്കക്കുറ്റി, വാളാംതോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വലിയ വാഹനങ്ങൾക്ക് അരിക് കൊടുക്കാൻ ആവശ്യമായ വീതി റോഡിന് ഇല്ല. മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയ റോഡിൽ ചുങ്കക്കുറ്റി മുതൽ ചാത്തങ്കോട്ടുനട
വരെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]