വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോട് മേൽപാലം പരിസരത്ത് റോഡ് അടയ്ക്കുന്നതിനെതിരെ ജനകീയ സമിതി സമരത്തിലേക്ക്. 6 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കേണ്ട
അടിപ്പാതയുടെ പണി കൃത്യമായി നടത്താത്തതും റെയിൽവേ പാലം പണി ഇഴയുന്നതുകൊണ്ടും 2 വർഷമായി സമീപത്തെ റോഡുകൾ അടച്ചിട്ട നിലയിലാണ്.
അടിപ്പാത കാരണം ചോറോട് – കുരിയാടി റോഡിലും റെയിൽവേ മേൽപാലം കാരണം ചോറോട് – മലോൽമുക്ക് റോഡിലും ഗതാഗതം മുടങ്ങിയ നിലയിലാണ്.
ഈ ദുരിതം പേറുന്ന പ്രദേശത്തെ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിലേക്കു ദേശീയ പാതയിൽ നിന്നു നേരിട്ട് പ്രവേശനം നിഷേധിക്കുന്ന തരത്തിലാണു പുതിയ നിർമാണം.
സ്ഥലത്തെ 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാതാകുകയും ചെയ്യും. പുതിയ ഡിപിആർ പരിശോധിച്ചപ്പോഴാണ് ഈ പ്രശ്നം മനസ്സിലായത്.തീരദേശ മേഖലയിലുള്ളവർക്കു പുറമേ പിഎച്ച്സി, കൃഷിഭവൻ, 8 വിദ്യാലയങ്ങൾ, 9 ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും വീടുകളിലേക്കും പോകുന്നവർക്കും ബുദ്ധിമുട്ടാണെന്ന് ജനകീയ സമിതി ചെയർമാൻ കെ.കെ.റിനീഷ്, കൺവീനർ കെ.ജയരാജൻ എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]