സീറ്റ് ഒഴിവ്
വടകര ∙ മണിയൂർ ഐടിഐയിൽ എസ്സി/എസ്ടി സംവരണ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച 30 ന് 11 ന്.
അഭിമുഖം 15ന്
തലക്കുളത്തൂർ∙ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക അഭിമുഖം 15ന് രാവിലെ 10ന്.
ഓഫിസ് ഉദ്ഘാടനം നാളെ
വടകര ∙ തോടന്നൂർ ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും നാളെ 3നു പതിയാരക്കര ബാങ്ക് റോഡിന് സമീപം നടക്കുമെന്ന് പ്രസിഡന്റ് ടി.സി.രമേശൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.എം.അശോകൻ, കെ.പി.ബാബു എന്നിവർ അറിയിച്ചു.
ഓഫിസ് ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിക്കും. ഓഹരി സർട്ടിഫിക്കറ്റ് എൻസിഡിസി ചീഫ് ഡയറക്ടർ കെ.എൻ.ശ്രീധരൻ വിതരണം ചെയ്യും.
മികച്ച കർഷകരെ അസിസ്റ്റന്റ് റജിസ്ട്രാർ പി.ഷിജു ആദരിക്കും.
വനിതാ ഫെസ്റ്റ് ഇന്ന്
ബാലുശ്ശേരി ∙ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന വനിതാ ഫെസ്റ്റ് ഇന്ന് വൈകിട്ട് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് നടത്തിയ സന്ദേശ റാലിക്ക് ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത, പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ടി.എം.ശശി, പി.പി.പ്രേമ, വി.എം.ആരിഫ ബീവി, സബീന ബീഗം എന്നിവർ നേതൃത്വം നൽകി.
നികുതി സ്വീകരിച്ചു
ബാലുശ്ശേരി ∙ കാന്തലാട് വില്ലേജ് ഒരങ്കോക്കുന്നിലെ 9 കുടുംബങ്ങളിൽ നിന്നു നികുതി സ്വീകരിച്ചു. പാറ പുറമ്പോക്ക് എന്നു ചൂണ്ടിക്കാട്ടി 12 വർഷം മുൻപാണു ഭൂനികുതി സ്വീകരിക്കാതായത്.
നികുതി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇവർ കയറി ഇറങ്ങാത്ത ഓഫിസുകൾ ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]