
കോഴിക്കോട് ∙ അതിരൂപതയുടെ ശതാബ്ദിയുടെ ഭാഗമായി ഭവനരഹിതർക്കായി പത്തു വീടുകൾ കൂടി ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആശീർവദിച്ച് താക്കോൽദാന കർമം നടത്തി.
‘അനുഗ്രഹത്തിന്റെ നൂറുവർഷം’ എന്ന ആപ്ത വാക്യവുമായി മുന്നേറുന്ന കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി മെമ്മോറിയൽ ഹൗസിങ് പദ്ധതിയുടെ ഭാഗമായാണ് ഭവനരഹിതർക്കായി പത്തു വീടുകൾ നൽകിയത്. കത്തീഡ്രൽ ഇടവകയുടെ ഭാഗമായ പോറ്റമ്മലിൽ ആണ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ആശീവാദകർമം നിർവഹിച്ചത്.
ചടങ്ങിൽ അതിരൂപത വികാരി ജനറൽ മോൺ. ജൻസൺ പുത്തൻവീട്ടിൽ, രൂപത പ്രോക്യൂറേറ്റർ ഫാ.
പോൾ പേഴ്സി ഡിസിൽവ, ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, വിവിധ കോൺഗ്രിഗേഷനുകളുടെ പ്രൊവിൻഷ്യൽമാർ, വൈദികർ, സന്യസ്തർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
42 വർഷം മുൻപ് ഇതേ പ്രദേശത്ത് നല്കിയ 6 വീടുകളും ഇപ്പോൾ നൽകിയ 10 വീടുകളും കൂടി 16 വീടുകളെ ‘സ്നേഹ നഗർ’ എന്ന് മെത്രാപ്പോലീത്ത നാമകരണം നടത്തി. സ്നേഹത്തിന്റെ കൂട്ടായ്മയുടെ സാക്ഷ്യമായി ഈ സ്നേഹ നഗർ മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഇതിന് മുമ്പും നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി നിലകൊണ്ട
ശതാബ്ദി ഹൗസിങ് പദ്ധതി, ഇനി വയനാടിന്റെ പള്ളിക്കുന്ന്, പാക്കം തുടങ്ങിയ അതിരൂപത പരിധിയിലെ കൂടുതൽ ഗ്രാമപ്രദേശങ്ങളിലെ നിർധനരിലേക്ക് വ്യാപിക്കുന്നുണ്ട്. നിർമ്മാണം പുരോഗമിക്കുന്ന പുതിയ വീടുകൾ ഉടൻ തന്നെ സമർപ്പിക്കാനാകുമെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു.
ചടങ്ങിൽ വികാരി ജനറൽ മോൺ.ജൻസൻ പുത്തൻവീട്ടിൽ നന്ദിപ്രകാശനം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]