
ബേപ്പൂർ∙ 25 ലക്ഷം രൂപ ചെലവിട്ടു മത്സ്യബന്ധന ഹാർബറിൽ നടത്തിയ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ട്രോളിങ് നിരോധനം അവസാനിച്ച് 31 മുതൽ സജീവമാകുന്ന തുറമുഖം പൂർണതോതിൽ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് പുനരുദ്ധാരണം നടത്തിയത്.
പൊട്ടിപ്പൊളിഞ്ഞു കിടന്ന വാർഫ്, പാർക്കിങ് ഏരിയ, ലോഡിങ് ഏരിയ എന്നിവ കോൺക്രീറ്റ് ചെയ്തു. 95 മീറ്റർ നീളത്തിലും 5.7 മീറ്റർ വീതിയിലുമുള്ള പുതിയ വാർഫ് പൂർണമായി കോൺക്രീറ്റിങ് നടത്തി.
ലേല ഹാൾ നവീകരിച്ചതിനൊപ്പം ഹാർബറിൽ ഓടയുടെ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിച്ചു. കേടായ പൈപ്പുകൾ മാറ്റി. ഗേറ്റിനു സമീപം കരിങ്കൽ ഭിത്തി പുതുക്കിപ്പണിത് ഇരിപ്പിട
സൗകര്യം ഒരുക്കി.
ഹാർബർ എൻജിനീയറിങ് വകുപ്പ് നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. ഹാർബറിലെ കോൺക്രീറ്റ് തറ പൊട്ടിപ്പൊളിഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായിരുന്നു.
വാർഫിൽ കുഴികൾ രൂപപ്പെട്ടതിനാൽ ട്രോളിയിൽ മത്സ്യം കയറ്റി ലേല ഹാളിലേക്ക് കൊണ്ടുപോകാൻ പറ്റാത്ത നില വന്നു. ഇതു പരാതിക്ക് വഴി വച്ചതോടെയാണ് അധികൃതർ ഇടപെട്ട് നവീകരണ പദ്ധതി നടപ്പാക്കിയത്. അതേസമയം ഹാർബറിൽ ജലലഭ്യത ഉറപ്പാക്കാൻ ജപ്പാൻ ജലപദ്ധതി കണക്ഷൻ ലഭ്യമാക്കണമെന്ന ഹാർബർ മാനേജ്മെന്റ് സൊസൈറ്റി തീരുമാനം നടപ്പാക്കിയിട്ടില്ല.
ഹാർബർ ഗേറ്റ് വരെ ജപ്പാൻ പദ്ധതി വിതരണ ശൃംഖല സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണക്ഷൻ ലഭ്യമാക്കാൻ നടപടി നീളുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]