
മാവൂർ ∙ ചെറൂപ്പ മണക്കാട് ജിയുപി സ്കൂൾ കെട്ടിടത്തിനു ഭീഷണിയായ കരിങ്കൽ ക്വാറി നികത്താൻ നടപടിയില്ല. സ്കൂൾ കെട്ടിടത്തോടു ചേർന്നാണ് 24 സെന്റ് സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ക്വാറിയുള്ളത്. വെള്ളം നിറഞ്ഞ ക്വാറിയിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളിയതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്.
ക്വാറിക്കും സ്കൂൾ കെട്ടിടത്തിനും ഇടയ്ക്കുള്ള വീതികുറഞ്ഞ വഴികളിലൂടെ കുട്ടികൾ നടക്കുന്നത് ഭീതിയോടെയാണ്.
1950–55 കാലഘട്ടങ്ങളിൽ മാവൂർ റോഡ് പ്രവൃത്തിക്ക് പാറ പൊട്ടിച്ചതിനെ തുടർന്നു ഉപയോഗശൂന്യമായ ക്വാറി പിന്നീട് അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഉപയോഗശേഷം ക്വാറി അപകട
രഹിതമാക്കണമെന്നും ജനജീവിതത്തിനു ഭീഷണിയാവുന്ന തരത്തിൽ ഉപേക്ഷിക്കരുതെന്നും ലൈസൻസ് നൽകുമ്പോൾ വ്യവസ്ഥയുണ്ടെങ്കിലും ഈ ക്വാറിയുടെ കാര്യത്തിൽ ഇതൊന്നും പാലിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്കൂൾ പിടിഎ കമ്മിറ്റി പലതവണ സർക്കാരിനു പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി ക്വാറി ഉപയോഗ ശൂന്യമാണെന്നു റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ നേരിൽക്കണ്ട് നിവേദനം നൽകിയിട്ടുണ്ട്. ക്വാറി ഉൾപ്പെടുന്ന സ്ഥലം വിട്ടു കിട്ടിയാൽ സ്കൂളിനു കളിസ്ഥലം, പാർക്ക്, ഔഷധോദ്യാനം എന്നിവ ഒരുക്കുന്നതിനു കഴിയുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]