
കോഴിക്കോട് ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കട്ടാങ്ങൽ ∙ ദയാപുരം റസിഡൻഷ്യൽ സ്കൂൾ പ്രൈമറി വിഭാഗത്തിൽ ഗണിതശാസ്ത്രം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 8.30ന് ഓഫിസിൽ വച്ച് നടക്കും. 9633872315
സംവരണ സീറ്റ്
ഫറോക്ക് ∙ ഫാറൂഖ് കോളജിൽ പട്ടിക വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം വർഷ ബിഎ ഇംഗ്ലിഷ്, എംഎ പോഗ്രാമുകളായ ഇക്കണോമിക്സ്, ഇംഗ്ലിഷ്, അറബിക്, ഹിസ്റ്ററി, എംഎസ്സി പ്രോഗ്രാമുകളായ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളത്. അർഹതയുള്ള വിദ്യാർഥികൾ ഇന്നു രാവിലെ 11ന് കോളജ് ഓഫിസിൽ എത്തണം.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ: തിരുവമ്പാടി മുത്തപ്പൻപുഴ, മടിപ്പുഴ, കരിമ്പ്, കക്കാട്ടുപാറ, നരിക്കുനി നമ്പർ 2 ട്രാൻസ്ഫോമർ, നരിക്കുനി ഹെൽത്ത് ക്വാർട്ടേഴ്സ്, നരിക്കുനി ഹെൽത്ത് സെന്റർ, ലുലു, നരിക്കുനി ബിഎസ്എൻഎൽ .
∙ 8.30– 5 : കോടഞ്ചേരി ഉല്ലാസ് നഗർ, വളയത്തിൽ പടി, ഉരപ്പുങ്കൽ, കോടഞ്ചേരി ബസ് സ്റ്റാൻഡ് റോഡ്.
∙ 9– 5: കുറുമ്പൊയിൽ, കാപ്പിക്കുന്ന്, പാലംതല, ആനക്കുണ്ടുങ്ങൽ ട്രാൻസ്ഫോമകളുടെ പരിധി.