
ഹോട്ട് സ്പോട്ടിലും നേരത്തെ ലഹരിക്കേസുകളിൽ കുടുങ്ങിയവരുടെ വീടുകളിലും പുലർച്ചെ മുതൽ റെയ്ഡ്
മുക്കം∙ എക്സൈസ് വകുപ്പ് കണ്ടെത്തിയ ലഹരി വിൽപന കേന്ദ്രങ്ങളുടെ ഹോട്ട് സ്പോട്ടിലും നേരത്തെ ലഹരി കേസുകളിൽ കുടുങ്ങിയവരുടെ വീടുകളിലും പൊലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ക്ലീൻ സ്റ്റേറ്റ്, പൊലീസിന്റെ ഡി ഹണ്ടിന്റെയും ഭാഗമായാണ് റെയ്ഡ് നടത്തിയത്.കാരശ്ശേരി പഞ്ചായത്തിലെ വെന്റ് പൈപ്പ് പാലവും പരിസരവുമാണ് ഈ മേഖലയിൽ ഹോട്ട് സ്പോട്ട് ആയി കണ്ടെത്തിയത്.
വൻ തോതിൽ ലഹരി ഉൽപന്നങ്ങൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും നേരത്തെ കേസിൽ കുടുങ്ങിയ കാരശ്ശേരി പഞ്ചായത്തിലെ മാടകശ്ശേരി, കറുത്തപറമ്പ്, വലിയപറമ്പ് എന്നിവടങ്ങളിലുള്ളവരുടെ വീടുകളിലും ആയിരുന്നു റെയ്ഡ്. നേരത്തെ പിടിയിലായവർ ഇപ്പോഴും ലഹരി കച്ചവടം നടത്തുന്നതായും ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇവർ നിരീക്ഷണത്തിലാണെന്നും എസ്ഐ കെ.ശ്രീജിത്ത് പറഞ്ഞു.ഇന്നലെ പുലർച്ച 6 ന് തുടങ്ങിയ റെയ്ഡ് 3 മണിക്കൂർ നീണ്ടു. അതേ സമയം ഇവടങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും അധികൃതർ പറഞ്ഞു.എസ്ഐ കെ.ശ്രീജിത്തിന്റെയും എക്സൈസ് ഇൻസ്പെക്ടർ ടി.കെ.നിഷി കുമാറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]