
കോഴിക്കോട് ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാങ്ക് പ്രവർത്തിക്കും
കോഴിക്കോട്∙ ദ് കാലിക്കറ്റ് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എല്ലാ ശാഖകളും 31ന് പ്രവർത്തിക്കും.
കരാർ നിയമനം
നരിക്കുനി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച അടുത്ത 1ന് രാവിലെ 11ന്.
സൗജന്യ പവർ ലിഫ്റ്റിങ് പരിശീലനം
കോഴിക്കോട്∙ 12 മുതൽ 23 വരെ വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നു മുതൽ മേയ് 25 വരെ 2 മാസത്തെ സൗജന്യ പവർ ലിഫ്റ്റിങ് പരിശീലനം നൽകും. 9947150653.
ക്രിക്കറ്റ് പരിശീലന ക്യാംപ്
കോഴിക്കോട് ∙ സസെക്സ് ക്രിക്കറ്റ് അക്കാദമി ഏപ്രിൽ ഒന്നു മുതൽ 30 വരെ 7–16 പ്രായക്കാർക്കായി ക്രിക്കറ്റ് പരിശീലന ക്യാംപ് നടത്തും. 9847567689.
കോഴിക്കോട്∙ ഫാൽക്കൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ഏപ്രിൽ 2ന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും. 8 – 21 പ്രായക്കാർക്ക് പങ്കെടുക്കാം. 9847658931.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ ജില്ലാ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിയിലേക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജില്ലാ ആസൂത്രണ സമിതി ക്ഷണിച്ചു. ഏപ്രിൽ 15നകം അറിയിക്കണം. [email protected] 0495 2371907.