കോഴിക്കോട് ∙ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ മദ്രസ വിദ്യാർഥികൾക്കായി 2025 നവംബർ 29ന് നടത്തിയ സ്മാർട്ട് സ്കോളർഷിപ് മെയിൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കാരന്തൂർ മർകസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ റാങ്ക് ജേതാക്കളുടെയും സ്കോളർഷിപ്പിന് അർഹരായവരുടെയും പേര് വിവരങ്ങൾ പ്രഖ്യാപിച്ചു.
2026 ജനുവരി 22ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. കർണാടകയിലെയും ജിസിസിയിലെയും അവാർഡ് ദാനം പിന്നീട് സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രഫസർ എ.കെ.
അബ്ദുൽ ഹമീദ് സാഹിബ്, എൻ. അലി അബ്ദുല്ല, സി.പി.
സൈതലവി മാസ്റ്റർ, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, ഇ.യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, അബൂബക്കർ മാസ്റ്റർ പടിക്കൽ, അസീസ് ഫൈസി കാട്ടുകുളങ്ങര, ഫസൽ മാസ്റ്റർ മർകസ്, അബ്ദുറഹ്മാൻ മദനി ജെപ്പു, മജീദ് കക്കാട് എന്നിവർ സംബന്ധിച്ചു.
സ്കോളർഷിപ് പരീക്ഷാ ഫലം എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

