നാദാപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത ഫ്ലെക്സും പോളിയസ്റ്റർ അടങ്ങിയ തുണിയും ഉപയോഗിക്കുന്നത് അധികൃതർ പിടികൂടി. പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നാദാപുരം, കല്ലാച്ചി ടൗണുകളിലെ അച്ചടി ശാലകളിൽ നിന്ന് 150 കിലോ നിരോധിത ഉൽപന്നങ്ങൾ കസ്റ്റഡിയിലെടുത്തു.
50,000 രൂപ പിഴ ചുമത്തിയതായി സെക്രട്ടറി അറിയിച്ചു.
നിരോധിത ഉൽപന്നങ്ങളല്ല, പുനഃചക്രമണത്തിനു പറ്റുന്ന വസ്തുക്കൾ മാത്രമാണ് പ്രചാരണ ബോർഡുകൾക്ക് ഉപയോഗിക്കുന്നതെന്ന വാദവുമായി സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് ഓഫിസിൽ എത്തി പ്രതിഷേധിച്ചു. ഇൻസ്പെക്ടർ ടി.എം.നിധീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയെങ്കിലും സെക്രട്ടറിയും സംഘവും പുറത്തായിരുന്നതിനാൽ ഇന്ന് 10ന് ചർച്ച നടത്താമെന്ന തീരുമാന പ്രകാരം പ്രതിഷേധക്കാർ പിരിഞ്ഞു പോയി.
ക്ലൗഡ് കല്ലാച്ചി, ആൽഫ കല്ലാച്ചി, ഓറിയോൺ കല്ലാച്ചി, സൈൻ പോയിന്റ് നാദാപുരം, റീസ നാദാപുരം എന്നീ സ്ഥാപനങ്ങൾക്ക് എതിരെയാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടിയെടുത്തത്.
പോളി എത്തിലിൻ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള 100% കോട്ടൺ തുണി എന്നിവ ഉപയോഗിച്ചു മാത്രമേ ബോർഡുകളും ബാനറുകളും തയാറാക്കാൻ പാടുള്ളൂ എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇതിൽ സ്ഥാപനത്തിന്റെ പേര്, റീ -സൈക്കിൾ ലോഗോ, ക്യു ആർ കോഡ് എന്നിവ ഉൾപ്പെടുത്തണം.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.സുമതി, ഹെൽത്ത് ഇൻസ്പെക്ടർ എം.സീന, ജീവനക്കാരായ പി.സി.രമേശ്, ജോബിറ്റ് സിബി, കെ.സജീവൻ, കെ.ടി.ബിജു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

