കോഴിക്കോട് ∙ ദേശീയപാതാ ബൈപാസ് സർവീസ് റോഡിൽ നന്തിബസാർ ഇരുപതാം മൈലിലെ തകർന്ന സ്ലാബിൽ യാത്രക്കാർ വീണ് അപകടപരമ്പര സംഭവിച്ച സാഹചര്യത്തിൽ ഇവിടെ മനുഷ്യജീവൻ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കലക്ടറും എൻഎച്ച്എഐ പ്രോജക്റ്റ് ഡയക്ടറും ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റോഡിലെ കുഴിയിൽ യാത്രക്കാരും വാഹനങ്ങളും വീഴുന്നത് പതിവാണ്.
സർവീസ് റോഡിനോട് ചേർന്നുള്ള ഓടയുടെ സ്ലാബ് തകർന്നു കിടപ്പാണ്. സ്ലാബ് തകർന്നതറിയാതെയാണ് വെള്ളക്കെട്ടുള്ള സ്ഥലത്ത് യാത്രക്കാർ ഓടയിലേക്ക് വീഴുന്നത്.
ഒൻപതു ദിവസത്തിനിടെ അഞ്ച് അപകടങ്ങളാണ് ഇവിടെയുണ്ടായത്. നന്നാക്കാനോ വെള്ളക്കെട്ട് ഒഴിവാക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.
സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലുമില്ലാത്തതും പ്രശ്നമാണ്. ദേശീയപാത അഴിയൂർ–വെങ്ങളം റീച്ചിന്റെ സർവീസ് റോഡിൽ നന്തി ഇരുപതാം മൈലിലെ കുഴിയിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അയനിക്കാട് സ്വദേശിനി ദേവി(65) വീണത്.
തകർന്ന സ്ലാബ് വെള്ളക്കെട്ട് കാരണം കാണാതെ നടന്നതാണ് അപകടത്തിന് ഇടയാക്കിയത്. വടകരയിൽ നിന്ന് കോഴിക്കോട്ടേക്കു പോയ ടർബോ എന്ന ബസിന്റെ ഡ്രൈവർ ആർ.സരീഷ് ദേവി കുഴിയിൽ വീണത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്ത് വണ്ടി നിർത്തി.
തുടർന്ന് ബസിലെ കണ്ടക്ടർ ഒ.ടി.നിമേഷാണ് കഴുത്തോളം മുങ്ങിയ ദേവിയെ വെള്ളക്കെട്ടിൽ നിന്ന് കൈപിടിച്ചു കയറ്റിയത്. ദേവിക്ക് രക്ഷാകരം നീട്ടിയ കണ്ടക്ടർ പ്രവർത്തിക്കുന്ന ടർബോ ബസും 24 ന് ഉച്ചയ്ക്ക് ഇതേ ഓടയിൽ വീണിരുന്നു.
ക്രെയിനെത്തിയാണ് അന്ന് ബസ് ഉയർത്തിയത്. 20 ന് ഇതേ കുഴിയിൽ ലോറി വീണു മറിഞ്ഞതോടെ മണിക്കൂറുകളാണ് ഗതാഗതതടസ്സമുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

