ഫറോക്ക്∙ നഗരത്തിൽ കടലുണ്ടി റോഡിൽ രണ്ടാഴ്ച മുൻപ് പെയ്ന്റിങ് നടത്തി നവീകരിച്ച നടപ്പാതയുടെ ഇരുമ്പ് കൈവരി നീക്കം ചെയ്തതിൽ വ്യാപക പ്രതിഷേധം. കനറാ ബാങ്ക് പരിസരത്തെ നടപ്പാതയുടെ കൈവരിയാണു ഇന്നലെ മുറിച്ചു നീക്കിയത്. പുതിയതു സ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. പിന്നെ എന്തിനായിരുന്നു നവീകരണം എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. രണ്ടാഴ്ച മുൻപ് പെയ്ന്റിങ് തുടങ്ങിയ കൈവരിയിൽ രണ്ടു ദിവസം മുൻപ് സ്റ്റിക്കറുകളും പതിച്ചിരുന്നു.
ഇവയാണ് യന്ത്ര സഹായത്തോടെ മുറിച്ചു നീക്കിയത്. ഗണപത് സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന നടപ്പാതയിൽ ഇപ്പോൾ കൈവരിയില്ല.
കയറ്റിറക്കമായ റോഡിൽ ഇതു അപകട സാധ്യത ഉയർത്തുന്നതായി സമീപത്തെ വ്യാപാരികൾ സൂചിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

