നാദാപുരം ∙ തൂണേരി, ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മയ്യഴി പുഴയ്ക്കു കുറുകെ പിഡബ്ല്യുഡി നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി വീണ്ടും തടസ്സപ്പെട്ടു. കരാറുകാരനും പിഡബ്ല്യുഡി അധികൃതരും തമ്മിലുള്ള തർക്കം മൂലമാണു നിർമാണം തടസ്സപ്പെട്ടതെന്നു നാട്ടുകാരും മഴ കാരണം നിർമാണം തുടരാൻ കഴിയാത്തതു കൊണ്ടാണെന്നു കരാറുകാരനായ വി.ഉമ്മർ ഹാജിയും അറിയിച്ചു.
എന്നാൽ പാലം പണിയിൽ തടസ്സമൊന്നുമില്ലെന്നാണ് പിഡബ്ല്യുഡി അധികൃതരുടെ പ്രതികരണം.
വരുന്ന ജനുവരിയിലെങ്കിലും പാലം ഉദ്ഘാടനം നടത്തണമെന്നാണ് സർക്കാർ തലത്തിലുള്ള തീരുമാനം. പണി ഈ വിധത്തിൽ പോയാൽ അത് സാധ്യമാകില്ലെന്നു നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുകയും സമയബന്ധിതമായി പാലം നിർമിക്കാനുള്ള ചാർട്ട് തയാറാക്കി കരാറുകാരനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വിരലിലെണ്ണാവുന്ന തൊഴിലാളികളെ വച്ചാണു പണി നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
10 കോടിയോളം രൂപ മുടക്കിയാണു പാലം പണിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

