കല്ലാച്ചി ∙ പിഡബ്ല്യുഡി 3 കോടി രൂപ അനുവദിച്ചു കരാർ നൽകിയ ടൗൺ വികസന പ്രവൃത്തി അനിശ്ചിതാവസ്ഥയിലായിരിക്കെ, നിർമാണ പ്രവൃത്തി പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇന്ന് 6ന് സർവകക്ഷി യോഗം ചേരും. ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സമീപ പ്രദേശങ്ങളിലെല്ലാം ടൗൺ വികസനം യാഥാർഥ്യമാവുകയും ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും കല്ലാച്ചിയിൽ മാസങ്ങൾക്കു മുൻപ് തുടങ്ങിയ വികസന പ്രവൃത്തി പല കാരണങ്ങളാൽ തടസ്സപ്പെട്ടു കിടക്കുകയാണ്.
കെട്ടിട
ഉടമകളിൽ ചിലർ കോടതിയെ സമീപിച്ചതാണ് പ്രധാന തടസ്സങ്ങളിലൊന്ന്. മഴ കാരണം പണി തടസ്സപ്പെടുന്നതും പ്രശ്നമാണ്.
പാർക്കിങ്ങിനുള്ള സൗകര്യം അടക്കം സജ്ജമാക്കി റോഡിന്റെ ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതം റോഡിനോടു ചേർത്തുള്ള വികസനമാണ് നടത്താൻ തീരുമാനിച്ചത്. മത്സ്യ മാർക്കറ്റ് ഭാഗത്ത് പണി പുരോഗമിച്ചെങ്കിലും സ്വകാര്യ സ്ഥലത്ത് മലിന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പോലും കഴിയാത്ത വിധത്തിലാണു നിർമാണം സ്തംഭിച്ചിരിക്കുന്നത്. മത്സ്യ മാർക്കറ്റ് പരിസരത്ത് കൊതുകു പെരുകാൻ ഇടയാക്കും വിധം മലിനജലം കെട്ടിക്കിടക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിന്റെ വിജിലൻസ് സംഘം പരിശോധിച്ചിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

