കീഴരിയൂർ ∙ ഇരുട്ടിന്റെ മറ നീക്കി ചൂട്ടുകറ്റകൾ തെളിഞ്ഞു, സന്ധ്യ മയങ്ങിയതോടെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു. കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ തുലാപ്പത്ത് ഉത്സവത്തിൽ നിധീഷ് കുറുവങ്ങാട് തെയ്യം കെട്ടിയാടിയപ്പോൾ മലബാറിൽ ഉത്സവകാലത്തിനു തുടക്കമായി.
കൊയിലാണ്ടി ഉൾപ്പെടെയുള്ള നാടുകളിൽ തെയ്യാട്ടക്കാലം തുലാം 10 മുതൽ സജീവമാവുകയാണ്. ദൈവങ്ങളുടെ കോലം ധരിച്ച മനുഷ്യർ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ നൽകുകയും ചെയ്യുന്നുവെന്നാണ് തെയ്യത്തോടനുബന്ധിച്ചുള്ള വിശ്വാസം.
ചെണ്ട, വീക്കു ചെണ്ട, ഇലത്താളം, കുഴൽ എന്നീ പ്രധാന വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ തെയ്യം ഉറഞ്ഞു തുള്ളും.
അമ്മ ദൈവങ്ങൾ, മന്ത്രമൂർത്തികൾ. ഇതിഹാസ കഥാപാത്രങ്ങൾ, വനദേവതകൾ, നാഗ കന്യകകൾ, വീരന്മാർ ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.
കാർഷിക പ്രാധാന്യമുള്ള ദിനം കൂടിയാണ് തുലാം പത്ത്. കന്നിക്കൊയ്ത്ത് കഴിഞ്ഞു രണ്ടാം വിളവെടുപ്പിന്റെ തുടക്കമാണ്.
ഉത്സവകാലത്തെ വരവേൽക്കാൻ ആടയാഭരണങ്ങളും തെയ്യക്കോലങ്ങളും അണിഞ്ഞു തിരക്കിലാണ് തെയ്യം കെട്ടുന്നവർ ഏറെയും.
കൊയിലാണ്ടി ഭാഗത്ത് കിടാരത്തിൽ തലച്ചിലോൻ ദേവി ക്ഷേത്രത്തിലാണ് നിധീഷ് പെരുവണ്ണാൻ തിറയാട്ടത്തിനു തുടക്കം കുറിക്കുക. ഇവിടെ തീക്കുട്ടിച്ചാത്തനാണ് പ്രധാന തിറ, ആഴാവിൽ കരിയാത്തൻ ക്ഷേത്രം, പയറ്റുവിളപ്പിൽ ദേവീക്ഷേത്രം, മരുതൂർ വാഴേക്കണ്ടി ക്ഷേത്രം വലിയ മുറ്റം കളരി ക്ഷേത്രം മുതുവോട്ട് മാറപ്പുലി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഉത്സവങ്ങൾ നടക്കും. പാരമ്പര്യത്തിൽ അടിയുറച്ചാണ് നിധീഷ് തെയ്യം കെട്ടുന്നത്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിൽ ഭൈരവൻ, തീക്കുട്ടി ചാത്തൻ, അഗ്നിഘണ്ഠാകർണൻ, മാറപ്പുലി, പടവീരൻ, വീരഭദ്രൻ തുടങ്ങിയ കോലങ്ങളും അപ്പൻ വെള്ളാട്ടും കെട്ടിയാടാറുണ്ട്. തെയ്യങ്ങളുടെ മുഖമെഴുത്തിലും കോലം വരയലിലും വിദഗ്ധനായ നിധീഷ് സം സ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിനു അർഹനായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

