അധ്യാപക ഒഴിവ്:
കോഴിക്കോട്∙ ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10 നു സ്കൂൾ ഓഫിസിൽ നടക്കും.
നരിക്കുനി ∙ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 31ന് രാവിലെ 10ന്.
എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച 31ന്
കോഴിക്കോട്∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 31ന് രാവിലെ 10.30 മുതൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും.
യോഗ്യത: ഐടിഐ ഇലക്ട്രിക്കൽ, എസ്എസ്എൽസി, പ്ലസ്ടു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തുപങ്കെടുക്കാം.
നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് റജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ: 0495 2370176.
calicutemployabilitycentre ഫെയ്സ്ബുക് പേജ്.
കരാർ നിയമനം
കോഴിക്കോട്∙ കോർപറേഷൻ ബീച്ച് വെന്റിങ് മാർക്കറ്റ് കം ഫൂഡ് സ്ട്രീറ്റിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഫൂഡ് സ്ട്രീറ്റ് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത.
നവംബർ 3 ന് രാവിലെ 11 നു പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി കോർപറേഷൻ ഓഫിസിൽ നേരിട്ട് ഹാജരാകണം.
നേത്രരോഗ നിർണയ ക്യാംപ്
കുറ്റ്യാടി ∙ ഇന്ദിരാഗാന്ധിയുടെ ചരമദിനമായ 31ന് കച്ചേരി താഴെ പ്രിയദർശിനി കൂട്ടായ്മയും, ഡോ. ചന്ദ്രകാന്ത് നേത്രാലയവും ചേർന്നു സൗജന്യ നേത്രരോഗ നിർണയ ക്യാംപ് നടത്തുന്നു.
രാവിലെ 10 മുതൽ ഒരു മണി വരെ കച്ചേരി താഴെ ജംക്ഷനിലാണ് ക്യാംപ് നടത്തുന്നത്.
ആകാശ എയർ കോഴിക്കോട്– ബെംഗളൂരു സർവീസ് തുടങ്ങി
കരിപ്പൂർ ∙ ആകാശ എയറിന്റെ കോഴിക്കോട്–ബെംഗളൂരു വിമാന സർവീസ് ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസമാണു സർവീസ്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കും. ബെംഗളൂരുവിൽനിന്നു രാത്രി 10.55നു പുറപ്പെട്ട് 12.05ന് കോഴിക്കോട്ടെത്തും.
കോഴിക്കോട്ടുനിന്ന് രാത്രി 12.45നു പുറപ്പെട്ട് 2ന് ബെംഗളൂരുവിലെത്തും.
ഇന്നു രാത്രി മുതൽ ജലവിതരണം മുടങ്ങും
കോഴിക്കോട് ∙ ജല അതോറിറ്റിയുടെ കോഴിക്കോട് പുതിയപാലം ജലവിതരണ പൈപ്പ്ലൈനിൽ ഇന്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാത്രി മുതൽ പൊറ്റമ്മൽ, കോട്ടൂളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂർ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മുരിയാട്, കല്ലായി, ഗാന്ധിറോഡ്, മൂന്നാലിങ്ങൽ, മാനാഞ്ചിറ, ഹോസ്പിറ്റൽ, വലിയങ്ങാടി, മുഖദാർ, പള്ളിക്കണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കൽ, ചക്കുംകടവ്, തിരുവണ്ണൂർ, മാങ്കാവ്, മീഞ്ചന്ത പ്രദേശങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം ഇന്ന്
കോഴിക്കോട്∙ ഇന്നു പകൽ 8 –10: ഇളയിടത്തുകാവ്.
∙ 8 – 5: പൂളവള്ളി. ∙ 9 – 12: അത്തർവാല, ഹെൽത്ത് സെന്റർ റോഡ്, ഓട്ടം ലീവ്സ് വില്ലാസ്.
∙ 11 – 3: മൈലാടിക്കുന്ന് മൈലാടിത്താഴം. ∙ 2 – 4: വെള്ളിപറമ്പ്, രോഹിണി പ്ലാസ്റ്റിക്, ഉമ്മളത്തൂർ മീത്തൽ, ഉമ്മളത്തൂർ റോഡ്.
∙ 3 – 5: വീൽസ് ഫ്രീ, സരോജ്, വിൻസന്റ് സദൻ, റഹ്മാനിയ, ഇമാക്സ് തിയറ്റർ. നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 5: നെല്ലിപ്പൊയിൽ സൊസൈറ്റി, നെല്ലിപ്പൊയിൽ ടൗൺ, കാളാണ്ടിത്താഴം, ഐഎംജി താഴം, പാലക്കോട്ടുവയൽ, മായനാട് സ്കൂൾ, ഒഴുക്കര, ഒഴുക്കര ബസാർ ട്രാൻസ്ഫോർമർ പരിധി.
∙ 8.30 – 5.30: മാവിൻചുവട്, കോമത്തുകര, തച്ചാംവള്ളി, മുനിസിപ്പാലിറ്റി, ബപ്പങ്ങാട്, മാടക്കര ട്രാൻസ്ഫോമർ പരിധി, കന്നൂർ ടൗൺ മുതൽ കുട്ടോത്തുകുന്ന് വരെ, അരങ്ങാടത്ത് മുതൽ ചെങ്ങോട്ടുകാവ് പാലം വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

