വടകര∙ ദേശീയപാത ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നതോടെ പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ എന്ന് ആശങ്ക. ഈ ഭാഗത്ത് സർവീസ് റോഡ് നിർമിക്കാത്തതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമായത്. ടോൾ പ്ലാസയ്ക്ക് അടുത്ത് സർവീസ് റോഡ് അനുവദിച്ചാൽ ടോൾ കൊടുക്കാതെ വാഹനം പോകുമെന്ന നിഗമനത്തെ തുടർന്നാണ് അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയാറാകാത്തത്.
സർവീസ് റോഡ് ഇല്ലാതായാൽ റോഡിന് കിഴക്കു ഭാഗത്ത് ഉള്ളവരാണ് ബുദ്ധിമുട്ടുക.
റെയിൽപാളത്തിനും ദേശീയപാതയ്ക്കും ഇടയിലുള്ളവർ ഏതു വഴിക്ക് പോകുമെന്ന് അറിയാതെ കുഴങ്ങുകയാണ്. ചോമ്പാലയിൽ ടോൾ പ്ലാസയ്ക്ക് വേണ്ടിയുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചു. ഈ ഭാഗത്ത് സർവീസ് റോഡിനുള്ള സൗകര്യം ഇല്ല.
റോഡ് ടാറിങ്ങിന് പകരം കോൺക്രീറ്റ് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പ്ലാസ വരുമ്പോൾ വാഹനങ്ങൾ വരിയായി നിർത്തേണ്ടി വരുമ്പോൾ റോഡ് തകരാതിരിക്കാനാണിത്.
മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ സർവീസ് റോഡ് നിർമിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അതോറിറ്റി നേരത്തെ പറഞ്ഞിരുന്നത്. അതിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അധികൃതർ സ്ഥലത്ത് എത്തി സർവീസ് റോഡോ ബദൽ സംവിധാനമോ ഒരുക്കുമെന്നും അറിയിച്ചിരുന്നു.
കിഴക്ക് ഭാഗത്ത് റെയിലിനും ദേശീയപാതയ്ക്കും ഇടയിൽ നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. സർവീസ് റോഡ് ഇല്ലെങ്കിൽ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]