ഉള്ളിയേരി ∙ ലക്ഷങ്ങൾ മുടക്കി ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും ഉള്ളിയേരി പഞ്ചായത്തിലെ ഒയലമലയിലെ കുടുംബങ്ങൾക്ക് ശുദ്ധജലം ഇന്നും കിട്ടാക്കനി. പഞ്ചായത്തിലെ 9, 19 വാർഡിൽ ഉൾപ്പെട്ട
ഈ മലയിൽ 35 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 23 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ശുദ്ധജല പദ്ധതി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ ഈ മാസം 11ന് ആണ് ഉദ്ഘാടനം ചെയ്തത്.
രണ്ടാഴ്ച കഴിഞ്ഞിട്ടും വീട്ടുകാർക്ക് വെള്ളം കിട്ടിയില്ല. മലമുകളിലെ നീരുറവയിലെ വെള്ളമാണ് ഇന്നും ഇവരുടെ ആശ്രയം.
വീട്ടമ്മമാർ തലച്ചുമടായി വേണം വീടുകളിലേക്ക് ആവശ്യമായ വെള്ളം എത്തിക്കാൻ.
ഇല്ലത്ത് താഴെ മരുതിയാട്ട് പറമ്പിലാണ് കിണറും പമ്പ് ഹൗസും ഉള്ളത്. ഒയലമലയിൽ ടാങ്ക് പണിതിട്ട് വർഷങ്ങളായി.
വീടുകളിലേക്ക് ജല വിതരണത്തിന് പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടില്ല. മല മുകളിലെ 15 വീടുകളിലേക്ക് ഇനിയും പൈപ്പ് ഇടാൻ ഉണ്ടെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. എം.കെ.രാഘവൻ എംപിയുടെ ഫണ്ടിൽ നിർമിച്ചതടക്കം ഒരേ പദ്ധതിക്കു വേണ്ടി മൂന്നു കിണറുകളാണ് കുഴിച്ചത്.
കാരക്കാട്ടു മീത്തൽ, മനാട് നഗർ, ഒയലമല പദ്ധതികൾ പൂർത്തീകരിച്ച് ശുദ്ധജലം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക ജന സമാജം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തിയിരുന്നു.
ഒയലമലയിൽ ഉടൻ ശുദ്ധജല വിതരണം ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്ന് ദലിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി.അനീഷ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പകപോക്കൽ മാറ്റിവച്ച് പദ്ധതി ഉടൻ യാഥാർഥ്യമാക്കാൻ നടപടി എടുക്കമെന്ന് പട്ടിക ജന സമാജം ജില്ല സെക്രട്ടറി ശശി കന്മന പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെട്ട
കുടുംബങ്ങൾക്ക് വെള്ളം നൽകുന്നതിന് നിലവിൽ തടസ്സമില്ല. എംപി ഫണ്ടിൽ ഉൾപ്പെട്ട
വീടുകളിലേക്ക് ജലവിതരണ ത്തിനു കുറച്ച് പ്രവൃത്തി ബാക്കിയുണ്ട്. ഒയലമലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം നൽകണമെന്നുള്ളതിനാലാണ് നിലവിൽ വിതരണം നടത്താത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.അജിത പറഞ്ഞു.
എം.കെ.
രാഘവൻ എംപിയുടെ ഫണ്ടിൽ പതിനേഴര ലക്ഷം രൂപ ചെലവിൽ കിണറും പമ്പ് ഹൗസും പണിതു. കോവിഡ് വന്നതോടെ രണ്ടു വർഷത്തോളം തുടർ പ്രവൃത്തി നടത്താൻ കഴിഞ്ഞില്ല.
ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് 12 ലക്ഷം രൂപ കൂടി എംപി അനുവദിച്ചു. പ്രവൃത്തി നടത്തുന്നതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് കരാറുകാരൻ പ്രവൃത്തി നിർത്തിവയ്ക്കുകയാണു ഉണ്ടായതെന്ന് 19 ാം വാർഡ് മെംബർ പി.സുജാത നമ്പൂതിരി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]