
കോഴിക്കോട്∙ വിദ്യാർഥികളുടെ ആഡംബരവും അതിരു വിടുന്നതുമായ ഓണാഘോഷങ്ങൾക്കിടയിൽ പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വേറിട്ട ഓണാഘോഷം നാടിന് മാതൃകയായി.
ഉപ്പട കരുണാലയത്തിലെ അന്തേവാസികളായ വൃദ്ധ ജനങ്ങളുടെയും മാനസിക വെല്ലു വിളി നേരിടുന്നവരുടെയും ലഹരി വിമുക്ത ചികിത്സ തേടുന്നവരുടെയും ഒപ്പമാണ് വിദ്യാർത്ഥികളും അധ്യാപകരും, പിടിഎ ഭാരവാഹികളും ഓണമാഘോഷിച്ചത്.
കരുതലിന്റെ ഓണം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ കൂടുതൽ സാമൂഹിക ബോധവും പാർശ്വവത്ക്കരിക്കപ്പെടുന്നവരെ ചേർത്ത് നിർത്താനുള്ള പ്രേരണയും നൽകി.
ഓണക്കളികളും, കലാപരിപാടികളും അരങ്ങേറി . എല്ലാ അന്തേവാസികൾക്കും ഓണക്കോടി സമ്മാനിച്ചു.
സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ബിജു വർഗീസ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, പിടിഎ പ്രസിഡന്റ് മുജീബ് റഹ്മാൻ, അധ്യാപകരായ സിസ്റ്റർ സിബി ജോർജ്, ജിമ്മി വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് നയന , ടി ഹരിലാൽ, കെ.
പി ഷിബു, ജിൻസി ഏലിയാസ്, രമ്യ മുരുകൻ, ദിലീപ് സ്രാമ്പിക്കൽ, വി.സി ഇബ്രാഹിം, എൻ സുമോദ്, മുഹമ്മദലി, ലോറൻസ്, എന്നിവർ നേതൃത്വം നൽകി. കരുണാലയം കോർഡിനേറ്റർ റവ.
ഷാജി ജോൺ നന്ദി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]