
കോഴിക്കോട്∙ അടിച്ചമർത്തപ്പെട്ട ജീവിതങ്ങളുടെ ദൈന്യതയും സമരങ്ങളുടെ തീക്ഷ്ണതയും പകർന്ന ചിത്രങ്ങളുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണന്റെ ഫൊട്ടോഗ്രഫി പ്രദർശനം. ഇന്ത്യയുടെ വിവിധ ദേശങ്ങളിൽ നടത്തിയ സമര പോരാട്ടങ്ങളിൽ നിന്ന് അടക്കമുള്ള ചിത്രങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.‘കുട്ടിക്കാലം മുതൽ ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ബന്ധു ആദ്യമായി സമ്മാനിച്ച ക്യാമറയിൽ നിന്നായിരുന്നു തുടക്കം. പിന്നീട് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ചു.
അറിയാത്തതും അനുഭവിക്കാത്തതുമായ ഒട്ടേറെ കാഴ്ചകൾ തൊട്ടടുത്തു കണ്ടു.
സമരങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും അതിലെ ചില നിമിഷങ്ങൾ മനസ്സിൽ പതിഞ്ഞു. ഇതോടെയാണ് ഇവ ചിത്രങ്ങളായി എടുത്തു സൂക്ഷിക്കാൻ തുടങ്ങിയത്. ചിലയിടങ്ങളിൽ ക്യാമറ കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അത്തരം സ്ഥലങ്ങളിലെ മൊബൈലിൽ ചിത്രീകരിച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്– വിജു കൃഷ്ണൻ പറഞ്ഞു.ഫോട്ടോ പ്രദർശനം സിപിഎമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.
അമച്വർ ഫൊട്ടോഗ്രഫറാണെങ്കിലും പ്രഫഷനൽ വിപ്ലവകാരിയായ വിജുവിന്റെ ചിത്രങ്ങൾ ഇന്ത്യൻ ജീവിതങ്ങളുടെ നേർക്കാഴ്ചയാണെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത് വൃന്ദ കാരാട്ട് പറഞ്ഞു. കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയ പ്രദർശനം സെപ്റ്റംബർ 3ന് അവസാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]