
കോഴിക്കോട് ∙ വിലങ്ങാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ ഗുരുതരമായ കൃത്യവിലോപമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുണ്ടക്കൈ–ചൂരൽമല ദുരിതത്തിന്റെ അതേദിവസം സംഭവിച്ച വിലങ്ങാട് ഉരുൾപൊട്ടലിൽ അധികം ആൾനാശമുണ്ടായില്ലെങ്കിലും വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായി.
എന്നാൽ ദുരിതബാധിതർക്ക് സർക്കാർ ഇടപെട്ട് സഹായമെത്തിക്കാത്തതിൽ ഇവിടത്തെ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. രാഷ്ട്രീയമായല്ല കോൺഗ്രസ് ഈ വിഷയത്തെ കാണുന്നത്.
വിലങ്ങാട്ടെ ദുരിതബാധിതർക്ക് സർക്കാർ സഹായമെത്തിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വിലങ്ങാട് ദുരിതബാധിതരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതത്തിന് കേന്ദ്രം നൽകുന്ന ധനസഹായം വകമാറ്റുന്ന സാഹചര്യമാണുള്ളത്.
ഉരുൾപൊട്ടലിന്റെ യാതനകളും വേദനകളും ഇപ്പോഴും തങ്ങിനിൽക്കുന്ന കാഴ്ചയാണ് വിലങ്ങാടുള്ളത്. നിരവധി പേരുടെ വീടുകളും കൃഷിയിടങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ട
വിലങ്ങാടിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും കേവലം 31 കുടുംബങ്ങൾക്കാണ് പേരിനെങ്കിലും സഹായം എത്തിച്ചത്. ദുരിതം നേരിട്ട
150 ലേറെ കുടുംബങ്ങൾ സർക്കാരിന്റെ സഹായം പ്രതീക്ഷിച്ചു കഴിയുകയാണ്. വിലങ്ങാടിനോടുള്ള അവഗണനയും അനീതിയും സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]