
കോഴിക്കോട് ∙ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച 60 ഇന ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക അംഗീകരിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് എസ്എഫ്ഐ വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുക, സ്വകാര്യ സെൽഫ് ഫിനാൻസിങ് കോളജുകളുടെ ഫീസ് നിയന്ത്രിക്കാനുള്ള സർവകലാശാല സമിതി രൂപീകരിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ച് ഡിഡിഇ ഓഫിസിന് മുന്നിൽ സമാപിച്ചു.
എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.അമൽരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.നന്ദന, ഖദീജ ഹിബ, അനഘ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാഗ്, അശ്വന്ത് ചന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്, മുഹമ്മദ് ഫർഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]