
കോഴിക്കോട്∙ കടലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ എസ്ഐയുടെ സാഹസിക ഓട്ടം. കോതി പുലിമുട്ടിലെ പാറക്കല്ലുകളിലൂടെ ഓടിയ വിദ്യാർഥിനിയെ രക്ഷിക്കാനാണ് പന്നിയങ്കര എസ്ഐ ബാലു കെ.അജിത്ത് പിന്നാലെ ഓടിയത്.
കണ്ടു നിന്ന മത്സ്യത്തൊഴിലാളികളും ഒപ്പം ഓടി. ഒടുവിൽ എസ്ഐയും മത്സ്യത്തൊഴിലാളികളും ചേർന്ന്, പെൺകുട്ടിയെ തിരയിൽ നിന്നു രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 10.40ന് ബീച്ചിൽ കോതി പാലത്തിനു സമീപം പുലിമുട്ടിലാണ് സംഭവം.
തീരത്തെ പാറക്കെട്ടിൽ കയറി പെൺകുട്ടി പുലിമുട്ട് ലക്ഷ്യമാക്കി വേഗം നടക്കുന്നത്, പട്രോളിങ്ങ് ഡ്യൂട്ടിയിൽ കോതി പാലം വഴി വരികയായിരുന്ന എസ്ഐ ബാലു കെ.അജിത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി എസ്ഐ ഡ്രൈവർ സിപിഒ ബിനീഷിനോട് വാഹനം ആ ഭാഗത്തേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു.
പൊലീസിനെ കണ്ട
പെൺകുട്ടി അതിവേഗം ഓടി. എസ്ഐയുടെ ഓട്ടം ശ്രദ്ധയിൽപ്പെട്ട
2 മത്സ്യത്തെഴിലാളികളും പൊലീസ് ഡ്രൈവറും ഒപ്പം ഓടി. കുട്ടി കടലിലേക്ക് ചാടിയപ്പോൾ എസ്ഐ പാറക്കെട്ടിൽ നിന്നു കടലിലേക്ക് കൂടെ ചാടി. തിരകൾക്കിടയിൽപ്പെട്ട പെൺകുട്ടിയെ അതിസാഹസികമായി പിടികൂടി.
പിന്നാലെ, മത്സ്യത്തൊഴിലാളികളും കടലിലിറങ്ങി കുട്ടിയെ കരക്കെത്തിക്കാൻ സഹായിച്ചു. തുടർന്നു പൊലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ രക്ഷിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]