
കടലുണ്ടി ∙ പോർച്ചുഗീസ് അധിനിവേശത്തിന്റെ സ്മരണകൾ ഉയർത്തുന്ന ചരിത്ര പ്രതീകമായ ചാലിയം മുല്ലമേൽ കോട്ട ഓഗ്മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്കരിക്കാൻ ഡിടിപിസി പദ്ധതി.
ചരിത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ സോഫ്റ്റ്വെയറുകളും ത്രീഡി മോഡലുകളും തയാറായി.
ചാലിയം ഓഷ്യാനസ് ബീച്ചിൽ സ്ഥാപിക്കുന്ന ഇന്ററാക്ടീവ് സൈൻ ബോർഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്തു കോട്ടയിലൂടെ വെർച്വൽ യാത്ര നടത്താവുന്ന തരത്തിലാണു പദ്ധതി. ഇന്ററാക്ടീവ് സൈൻ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി ബാക്കി.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഡിസൈൻ നയത്തിന്റെ ഭാഗമായാണ് എആർ സാങ്കേതിക വിദ്യയിലൂടെ ചാലിയം കോട്ട സഞ്ചാരികൾക്കു പുനരാവിഷ്കരിക്കുന്നത്.
നഗരത്തിലെ സൈൻ ബോർഡുകൾ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകൽപന ചെയ്യണമെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണു ഡിടിപിസി ദൗത്യം ഏറ്റെടുത്തത്. ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇന്ററാക്ടീവുമായ സൈനേജുകൾ ഉപയോഗിച്ചാണ് 450 വർഷങ്ങൾക്കിപ്പുറം കോട്ട
അതിന്റെ ചരിത്രം ഉൾപ്പെടെ പുനരാവിഷ്കരിക്കുന്നത്.
കോട്ടയുടെ ത്രീഡി മോഡൽ, ചരിത്ര വിവരണങ്ങൾ നൽകുന്ന വിഡിയോകൾ, കോട്ടയിലൂടെ വെർച്വൽ നടത്തം എന്നിങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് തിരഞ്ഞെടുക്കാം. പുരാവസ്തു വകുപ്പിന്റെയും മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഗവേഷണ സംഘം ചരിത്ര രേഖകൾ പരിശോധിച്ചാണു കോട്ടയുടെ രൂപഘടന തയാറാക്കിയത്. ഇതിൽ നിന്നാണു കോട്ടയുടെ ത്രീഡി മോഡൽ ഒരുക്കിയത്.
പോർച്ചുഗീസുകാർ പണിത കോട്ട
1531ൽ ചാലിയത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാൻ പോർച്ചുഗീസുകാർ പണിതതാണ് ചാലിയം കോട്ട. അതു തകർക്കാൻ സാമൂതിരി തന്റെ നാവികസേനാ തലവൻ കുഞ്ഞാലിമരയ്ക്കാർ മൂന്നാമനെ ചുമതലപ്പെടുത്തി.
വർഷങ്ങൾ നീണ്ട പ്രതിരോധത്തിനൊടുവിൽ 1571ൽ കര വഴിയും കടൽ മാർഗവുമുള്ള ആക്രമണത്തിലൂടെ സാമൂതിരിയുടെ സേന കോട്ട
പിടിച്ചടക്കി നശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]