
തലക്കുളത്തൂർ ∙ ഓണത്തിന് ഒരു ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ്. കുടുംബശ്രീ സിഡിഎസ് അധ്യക്ഷരുടെ സംഗമം ‘ഒന്നായി നമ്മൾ’ സംസ്ഥാനതല ഉദ്ഘാടനവും സിഡിഎസ് പുരോഗതി റിപ്പോർട്ട് പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒരു വർഷത്തിനകം മൂന്നുലക്ഷം പേർക്ക് തൊഴിൽ തൊഴിൽ ലഭ്യമാക്കും.
സംരംഭ രൂപീകരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു.
ഇനി വരുമാന വർധനയാണ് ലക്ഷ്യം. കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള സിഡിഎസ് അധ്യക്ഷരാണ് സംഗമത്തിൽ പങ്കെടുത്തത്. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി.നിഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.പ്രമീള, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കെ.കെ.ലതിക, കെ.യു.ശ്യാം കുമാർ, പി.കെ.റീഷ്മ, ബിജിത്ത് രാജഗോപാൽ, പി.സി.കവിത എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]