
കൂരാച്ചുണ്ട് ∙ കൊക്കോ ചെടികളുടെ തായ്ത്തടിയിൽ ചീക്കു രോഗം പിടിപെട്ട് കൃഷി നശിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വർഷങ്ങൾ പഴക്കമുള്ള തടിയിൽ ചീക്കു രോഗം പിടിക്കുന്നതോടെ ഇല പൊഴിഞ്ഞു ചെടി ഉണങ്ങിപ്പോകുന്നു.
തുടർച്ചയായ മഴ കാരണം രോഗപ്രതിരോധത്തിനു ബോർഡോ മിശ്രിതം അടിക്കാൻ കഴിയാത്തതും രോഗവ്യാപനത്തിനു കാരണമാണ്.
കാലവർഷം ശക്തമായതിനാൽ മേയ്, ജൂൺ മാസങ്ങളിൽ കൊക്കോ കായ്ച്ചെങ്കിലും പൊഴിഞ്ഞു പോയി. മഹാളി രോഗം വ്യാപിച്ചതും തിരിച്ചടിയായി.
ഉൽപാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മേയിൽ കിലോയ്ക്കു 150 രൂപ വില ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 70 രൂപയാണു ലഭിക്കുന്നത്.
രാസവളം, ജൈവവളം എന്നിവയുടെ വിലക്കയറ്റവും കർഷകരെ വലയ്ക്കുന്നു.
കൊക്കോ ചെടികളുടെ കേടു പരിശോധിക്കാൻ കൃഷി വകുപ്പ് സംഘം സ്ഥലം സന്ദർശിക്കണമെന്ന ആവശ്യം ശക്തമാണ്. ചെടികൾ നശിച്ചവർക്ക് ധനസഹായം അനുവദിക്കണമെന്നും പുതിയ കൊക്കോ നട്ടുപിടിപ്പിക്കാൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]