
കോഴിക്കോട്∙ കോഴിക്കോടൻ ഓട്ടോ പെരുമയ്ക്കു മാറ്റുകൂട്ടി ‘സഖാവ് ഓട്ടോയിലെ’ ഡ്രൈവർ സന്തോഷ് കുമാർ. മാലൂർക്കുന്ന് എആർ ക്യാംപിനു സമീപം കാരക്കാട് പറമ്പ് മംഗലത്തു ഹൗസിൽ സന്തോഷ് കുമാർ ആണ് മറന്നുകിട്ടിയ, ഡയമണ്ട് പതിച്ച കമ്മലും സ്വർണമാലയും ഉൾപ്പെടുന്ന പഴ്സ് ഉടമസ്ഥനു തിരിച്ചു നൽകിയത്.
എൻജിഒ ക്വാർട്ടേഴ്സ് കുരിശിങ്കൽ വീട്ടിൽ ഡോ.ലിനു സാമുവേൽ, ഭാര്യ സ്വപ്ന എന്നിവരുടെ ആഭരണങ്ങളടങ്ങിയ പഴ്സാണു ഞായറാഴ്ച ഓട്ടോയിൽ വച്ചു മറന്നത്. ഇവരെ ഇറക്കിയ ശേഷം മറ്റൊരിടത്തു നിന്നു വീട്ടിലേക്ക് സാധനം വാങ്ങി അത് പിൻസീറ്റിൽ വയ്ക്കാനൊരുങ്ങിയപ്പോഴാണ് ഓട്ടോയുടെ പ്ലാറ്റ്ഫോമിൽ പഴ്സ് കിടക്കുന്നതു ശ്രദ്ധയിൽപെട്ടത്.
പഴ്സ് തൊട്ടുമുൻപു യാത്ര ചെയ്തവരുടേതു തന്നെയെന്ന് സന്തോഷ് കുമാർ ഉറപ്പിച്ചു.അവർ ഓട്ടോയിൽ കയറിയ ജ്വല്ലറിക്കു സമീപം എത്തി.
ജ്വല്ലറിയിലെ ജീവനക്കാരോടു കാര്യം പറഞ്ഞു. പഴ്സ് പൊലീസിൽ ഏൽപിക്കാൻ അവർ ഉപദേശിച്ചു.
അതു പ്രകാരം പൊലീസ് സ്റ്റേഷനിലേക്കു പോകവേയാണ് എൻജിഒ ക്വാർട്ടേഴ്സ് ഓട്ടോ സ്റ്റാൻഡിൽ നിന്നു സുഹൃത്തുക്കളിലൊരാൾ വിളിച്ചു പഴ്സ് തേടി ആളെത്തിയ വിവരം പറഞ്ഞത്. ഉടൻ സ്റ്റാൻഡിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്കു കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]