
ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടി: എം.എൻ.കാരശേരി
കോഴിക്കോട് ∙ ഭാരതാംബ വിഷയത്തിൽ ഗവർണറുടേത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നു എഴുത്തുകാരൻ എം.എൻ.കാരശേരി. കാലിക്കറ്റ് പ്രസ് ക്ലബ് ഐസിജെ കാലിക്കറ്റ് അലമ്നൈ നെറ്റ് വർക്ക് (ഐകാൻ) സംഘടിപ്പിച്ച ‘ഭരണഘടനയും ഭാരതാംബയും’ സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവ് എന്ന സങ്കൽപം വരുന്നത് രാഷ്ട്രീയമായാണ്. അതിന് ഭരണഘടനയുമായി ഒരു ബന്ധവുമില്ല.
ഇത്തരം വിഘടനവാദം എതിർക്കപ്പെടേണ്ടതാണ്. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തണമെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഭാരതാംബയുടെ ചിത്രത്തിന് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഒരു ഏകീകൃത രൂപം ഉണ്ടാക്കണം. ഗവർണറെയും ഭാരതാംബയെയും നിന്ദിക്കുന്നവർക്ക് കുടുസ്സായ രാഷ്ട്രീയമുണ്ട്.
ഭാരതാംബ എന്ന സങ്കൽപത്തിനു ഭരണഘടനാപരമായ പരിരക്ഷയില്ലെന്നു കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഗവർണറെ നയിക്കുന്നത് മനുസ്മൃതിയാണെന്നു അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഐ കാൻ പ്രസിഡന്റ് ഉമ്മർ പുതിയോട്ടിൽ, സെക്രട്ടറി പി.എസ്.രാകേഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]