
കോഴിക്കോട് ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ് അധ്യാപക നിയമനം
തിക്കോടി ∙ ചിങ്ങപുരം സികെജി സ്മാരക സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 4ന് രാവിലെ 10 മണിക്ക് സ്കൂളിൽ.
പയ്യോളി ∙ മേലടി എസ്എൻബിഎം ഗവ.യുപി സ്കൂളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ നടക്കും. യുപി എസ്ടി 10 മണി, ഹിന്ദി അധ്യാപക ഒഴിവ് 11 മണി.
കൺട്രോൾ റൂം തുറന്നു
വടകര ∙ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ കൺട്രോൾ റൂം തുറന്നു. വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ചുള്ള പരാതികൾ 9496010849 ഈ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം സെക്ഷൻ ഓഫിസുകളിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. പരാതികൾ അറിയിക്കാൻ 9496001912 എന്ന ടോൾ ഫ്രീ നമ്പറിൽ വാട്സാപ് മുഖേനയോ 1912 എന്ന നമ്പറിലേക്ക് കോൾ മുഖേനയോ ബന്ധപ്പെടാം.വൈദ്യുതി തടസ്സം സംബന്ധിച്ച എസ്എംഎസ് കൃത്യമായി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാമെന്നും ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
മരങ്ങൾ മുറിച്ചു മാറ്റണം
വടകര ∙ പിഡബ്ല്യുഡി റോഡിലേക്ക് അപകട ഭീഷണി ഉയർത്തി ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മരം വീണു ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമ സ്വന്തം ഉത്തരവാദിത്തത്തിൽ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം. ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കും.
വേളം ∙ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
എജ്യുക്കേറ്റർ നിയമനം
കോഴിക്കോട്∙ വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ താൽക്കാലിക എജ്യുക്കേറ്ററെ നിയമിക്കുന്നു. അഞ്ച് മുതൽ 18 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യക്തിഗത ശ്രദ്ധയും പിന്തുണയും നൽകി മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ തയാറുള്ള വനിതകൾക്ക് അപേക്ഷിക്കാം.യോഗ്യത: ഡിഗ്രി, ബിഎഡ്. അസ്സൽ രേഖകളും പകർപ്പും സഹിതം ഇന്നു 10നു വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. 9746445843.
എസി മെക്കാനിക്
കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്കിനെ നിയമിക്കുന്നു. യോഗ്യതയും 2 മാസത്തെ പ്രവൃത്തി പരിചയവും. കൂടിക്കാഴ്ച 31ന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.