
ദേശീയപാത 66 നിർമാണം: വൈദ്യുതത്തൂണുകൾ മാറ്റിയത് നടപ്പാതയുടെ നടുവിലേക്ക്! രാമനാട്ടുകര ∙ ദേശീയപാത സർവീസ് റോഡിലെ നടപ്പാതയിൽ വഴിമുടക്കിയായി ട്രാൻസ്ഫോർമറും വൈദ്യുതത്തൂണുകളും.
സേവാമന്ദിരം സ്കൂൾ മുതൽ പാറമ്മൽ വരെയുള്ള പാതയുടെ കിഴക്കു ഭാഗത്തെ നടപ്പാതയിലാണ് വഴിയാത്രക്കാർക്ക് തടസ്സമായി വൈദ്യുത തുണുകളുള്ളത്. പലയിടങ്ങളിലായി 25 വൈദ്യുതത്തൂണുകൾ നടപ്പാതയുടെ നടുവിലായുണ്ട്.
പൊറ്റപ്പടിയിൽ ട്രാൻസ്ഫോമറും നടപ്പാതയിലാണ് നിലകൊള്ളുന്നത്. ആറുവരി ദേശീയപാത നിർമാണ പ്രവൃത്തി തുടങ്ങിയപ്പോഴാണ് റോഡിലെ വൈദ്യുതക്കാലുകൾ അരികിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുൻപ് നടപ്പാതയുടെ വശങ്ങളിൽ കോൺക്രീറ്റു ചെയ്ത് ഭിത്തി ഒരുക്കിയപ്പോഴാണു നിർമാണത്തിലെ അപാകത വ്യക്തമായത്.
ദേശീയപാത അധികൃതർ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചത്. ഇനി ഇവ വീണ്ടും മാറ്റേണ്ട
നിലയാണ്. തൂണുകൾ മാറ്റുന്ന വേളയിൽ നടപ്പാതയുടെ അരികിലേക്ക് സ്ഥാപിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നു.
ദേശീയപാത അതോറിറ്റിയും വൈദ്യുതി ബോർഡും തമ്മിൽ ഏകോപനം ഇല്ലാതെ പ്രവൃത്തി നടത്തിയതാണ് ഇങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്. അതേസമയം നടപ്പാതയിലെ തൂണുകൾ മാറ്റുന്നതിന് ഇനിയും ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരാർ കമ്പനി അധികൃതർ നൽകുന്ന സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]