
നാദാപുരത്തെ വിവാഹ ആഘോഷം: സർവകക്ഷിയോഗ തീരുമാനം തള്ളി റോഡിൽ പടക്കം പൊട്ടിക്കൽ
നാദാപുരം ∙ വിവാഹത്തോട് അനുബന്ധിച്ചു പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള പ്രകടനങ്ങളും ഗാനമേളകളും വാഹന ഘോഷയാത്രയും ഒഴിവാക്കാൻ ഡിവൈഎസ്പി വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചതിന്റെ നാലാം ദിനം കല്ലാച്ചിയിൽ റോഡിലേക്ക് പടക്കം കത്തിച്ചെറിഞ്ഞു വിവാഹ സംഘം. കല്ലാച്ചി –വളയം റോഡിൽ കുരുന്നങ്കണ്ടി മുക്കിൽ ഇന്നലെ വൈകിട്ടാണ് ഏറെ നേരം ഗതാഗതം സ്തംഭിപ്പിച്ചു റോഡിലേക്ക് പടക്കം കത്തിച്ചെറിഞ്ഞത്.നാദാപുരം പൊലീസ് കണ്ടാലറിയാവുന്ന ഏതാനും പേരെ പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട്.
ഇതേ റോഡിൽ അരകിലോമീറ്റർ അകലെ കല്ലുമ്മലിൽ വച്ചായിരുന്നു ഒരാഴ്ച മുൻപു 2 വിവാഹ സംഘങ്ങളുടെ വാഹനങ്ങൾ ഉരസിയതിനെച്ചൊല്ലി ഏറ്റുമുട്ടലുണ്ടായതും പിഞ്ചു കുഞ്ഞ് അടക്കം 4 പേർക്ക് പരുക്കേറ്റതും.ഈ സംഭവം സംബന്ധിച്ചു വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അനിഷ്ട സംഭവം ഒഴിവാക്കാനായി ഡിവൈഎസ്പി എ.പി.ചന്ദ്രൻ സർവകക്ഷി യോഗം വിളിച്ചു സുപ്രധാന തീരുമാനങ്ങളെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]