
കോഴിക്കോട് ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിരോധനം: കോഴിക്കോട് ∙ പുതിയേടത്ത് താഴം-ചിറക്കുഴി-പാവയിൽ റോഡിന്റെ ബിസി പ്രവൃത്തികൾ നടത്തുന്നതിനാൽ, വാഹനഗതാഗതം നിരോധിച്ചു. പുതിയേടത്തുതാഴം വഴി ചിറക്കുഴി വരെ പോകുന്ന വാഹനങ്ങൾ ചേളന്നൂർ 8/2 ൽ നിന്ന് ഇച്ഛന്നൂർ- അന്നശ്ശേരി- അണ്ടിക്കോട് വഴി പോകണം.
സമ്മർ കോച്ചിങ് ക്യാംപ്
പുല്ലൂരാംപാറ ∙ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയും സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല അത്ലറ്റിക് പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിനു രാവിലെ 7ന് പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ രക്ഷിതാക്കൾക്കൊപ്പം, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തുക. 9446256120, 9847116371
സ്വാതി മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റ് ഏപ്രിൽ 17 മുതൽ
കോഴിക്കോട് ∙ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിന്റെ സഹകരണത്തോടെ കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘സ്വാതി മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റ് 2025’ ഏപ്രിൽ 17 മുതൽ 20 വരെ തിരുവണ്ണൂർ വിശ്വനാഥ ഓഡിറ്റോറിയത്തിൽ നടത്തും. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം, ഒഡീസി, കഥക്, മണിപ്പൂരി, നാടോടി നൃത്തം, ഗാനാലാപനം (കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾ) എന്നിവയും യൂസഫലി കേച്ചേരി സ്മൃതി പുരസ്കാര സന്ധ്യയും സംഘടിപ്പിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 3. 9447509149
അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി∙ കോമത്ത് കര അങ്കണവാടിയിൽ വർക്കറെയും ഹെൽപ്പറേയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഇന്റർവ്യൂ ഇന്ന് കൊയിലാണ്ടി നഗരസഭയിൽ 11.30ന്