കോഴിക്കോട്∙ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കടന്നു വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ മലാപ്പറമ്പ് സ്വദേശി പൗർണമി നിവാസിൽ കെ.പി.ഗൗതമിനെ (26) നടക്കാവ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണു സംഭവം.
പ്രതി ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ഒന്നാം നിലയിലെ വരാന്തയിലെത്തി.
പിന്നീട്, താഴെ ഇറങ്ങി വിദ്യാർഥിനികൾ കിടന്ന മുറിയുടെ ചാരിയിട്ട വാതിൽ തുറന്ന് അകത്തു കടക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വാർഡൻ സ്ഥലത്തുണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞില്ല.
3 കുട്ടികൾ കിടക്കുന്ന മുറിയിൽ പ്രതി അതിക്രമിച്ചു കയറി. ഒരു കുട്ടി ഓടി ശുചിമുറിയിൽ ഒളിച്ചു.
ഉറങ്ങുകയായിരുന്ന ഒരു പെൺകുട്ടിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കുട്ടികൾ ബഹളം വച്ചപ്പോൾ വാർഡൻ എത്തി.
ആ സമയം പ്രതി ഓടിക്കളഞ്ഞു.
യുവാവ് താമസ സ്ഥലത്ത് അതിക്രമിച്ചു കയറിയതായി സ്ഥാപനം നടത്തിപ്പുകാർ നടക്കാവ് പൊലീസിൽ പരാതി നൽകി. പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണു ഹോസ്റ്റലിലെ ലൈംഗികാതിക്രമം ശ്രദ്ധയിൽപ്പെട്ടത്.
പരാതിയിൽ പൊലീസ് 2 വിദ്യർഥിനികളുടെ മൊഴിയെടുത്തു. വാർഡനെ ചോദ്യം ചെയ്തു.
തുടരന്വേഷണത്തിൽ പ്രതിയെ കോട്ടൂളിയിൽ നിന്ന് പിടികൂടി.
നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എൻ.ലീല, കെ.കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജെ.രാഹുൽ, സിവിൽ പൊലീസ് ഓഫിസർമാരായ എം.രഞ്ജിത്ത്, സുബൈർ, മബ്ദുൽ സമദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

