കോഴിക്കോട് ∙ അതിരൂപതയുടെ നേതൃത്വത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകി നഗരത്തിൽ ‘ഫെലിക്സ് നതാലിസ്’ മെഗാ ക്രിസ്മസ് ഘോഷയാത്ര. ചുവപ്പ് വസ്ത്രധാരികളായ ആയിരക്കണക്കിന് ക്രിസ്മസ് പാപ്പമാർ അണിനിരന്ന ഘോഷയാത്രയിൽ ജാതിമത ഭേദമില്ലാതെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ട് നാലിന് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ.
ജെൻസൺ പുത്തൻവീട്ടിൽ ഫെലിക്സ് നതാലിസ് പരിപാടിയുടെ ലക്ഷ്യവും സന്ദേശവും വിശദീകരിച്ചു. തുടർന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ.
വർഗീസ് ചക്കാലക്കൽ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വയനാട് റോഡ് വഴി സിഎച്ച് ഓവർബ്രിഡ്ജ് കടന്ന് മുന്നേറിയ ഘോഷയാത്ര വൈകിട്ട് ആറു മണിയോടെ നഗരത്തിലെ പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തി. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ.
വർഗീസ് ചക്കാലക്കൽ അധ്യക്ഷനായി. ‘ഫെലിക്സ് നതാലിസ്’ എന്നാൽ ഹാപ്പി ക്രിസ്മസ് എന്നാണെന്നും ക്രിസ്മസിന്റെ സന്ദേശം സ്നേഹം, കരുണ, സമാധാനം, സന്തോഷം, പരസ്പരം പങ്കുവയ്ക്കൽ എന്നിവയാണെന്നും ഇവ ഉൾക്കൊണ്ട് ജീവിക്കുമ്പോൾ ഒരു ക്രിസ്മസ് സംസ്കാരം നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് വയനാട് ഫൊറോന വികാരി ജനറൽ ഫാ.
ഡോ. ജെറോം ചിങ്ങംതറ സ്വാഗതം ആശംസിച്ചു.
കോഴിക്കോട് മദർ ഓഫ് കത്തീഡ്രൽ വികാരി ഫാ. ഡോ.
അലോഷ്യസ് കുളങ്ങര നന്ദി രേഖപ്പെടുത്തി. തുടർന്ന് പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ തീം സോങ് പ്രസന്റേഷനോടെ ആരംഭിച്ച കലാവിരുന്നിൽ മാഹി ബസിലിക്ക ടീമിന്റെ സ്കിറ്റ് ഡാൻസ്, വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾ ചർച്ച് ടീമിന്റെ ഫ്യൂഷൻ ഡാൻസ്, പൊതുവായുള്ള ഡിജെ പരിപാടികൾ എന്നിവ അരങ്ങേറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

