കോഴിക്കോട് ∙ പുതിയ തലമുറയിലെ കുട്ടികൾക്ക് ശാസ്ത്രീയ മനോഭാവവും ഗവേഷണ ചൈതന്യവും വളർത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശാസ്ത്ര വിഷയങ്ങളെ പുസ്തക പരിധിയിൽ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയ ചിന്തയും നവോത്ഥാന കാഴ്ചപ്പാടും അനിവാര്യമാണെന്നും കുട്ടികളുടെ അഭിരുചിയനുസൃതമായ വഴികളിലൂടെ രക്ഷിതാക്കൾ മുന്നോട്ടുപോകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർ രമ്യ സന്തോഷ് അധ്യക്ഷയായി.
വി.ആർ.അപർണ (അസിസ്റ്റന്റ് ഡയറക്ടർ, വിഎച്ച്എസ്ഇ), എൻ.പി. സജിനി (ഡിഇഒ, കോഴിക്കോട്), സ്വാമി നരസിംഹാനന്ദ (മാനേജർ, രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), ടി.സിദ്ധിഖ് (പിടിഎ.
പ്രസിഡന്റ്, രാമകൃഷ്ണ മിഷൻ എച്ച്എസ്എസ്), സി.എൻ.ബിച്ചു (പിടിഎ പ്രസിഡന്റ്, എംഎംവിഎച്ച്എസ്എസ്), കെ.വി.മൃദുല (എഇഒ, സിറ്റി സബ്ജില്ല), ജി.മനോജ്കുമാർ (പ്രിൻസിപ്പൽ, ആർകെ മിഷൻ എച്ച്എസ്എസ്), കെ.ശാന്തകുമാർ (ഹെഡ്മാസ്റ്റർ, ആർകെ മിഷൻ എച്ച്എസ്എസ്), ഡോ. നാഫിയ, സെബാസ്റ്റ്യൻ ജോൺ, ഷജീർ ഖാൻ, ആർ.കെ.ഷാഫി, അഷ്റഫ് ചാലിയം, അബ്ദുൽ റസാഖ് ഉമ്മത്തൂർ, വി.ഫൈസൽ, കെ.മുജീബ് റഹ്മാൻ, റഫീഖ് മായനാട് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ ടി.അസീസ് സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.പി.സാജിദ് നന്ദിയും അറിയിച്ചു.
ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപന ചെയ്ത നല്ലൂർ നാരായണ എൽപി സ്കൂൾ അധ്യാപകൻ കെ. അബ്ദുൽ ലത്തീഫിന് എംഎൽഎ ഉപഹാരം നൽകി.
വിദ്യാർഥികളുടെ ശാസ്ത്രീയ പ്രതിഭകളും കണ്ടെത്തലുകളും പ്രകടമാക്കുന്ന വിവിധ മത്സരങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി മേള തുടരുകയാണ്. ബുധനാഴ്ച സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

