കോഴിക്കോട് ∙ അതിദാരിദ്ര്യമുക്ത ജില്ലയായി കോഴിക്കോടിനെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ‘ഒരു തൈ നടാം’ ക്യാംപെയ്ൻ ജില്ലയിൽ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യനിർമാർജന പദ്ധതിയിലൂടെ 6,773 കുടുംബങ്ങളെയാണ് തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ അതിദാരിദ്ര്യമുക്തമാക്കിയത്.
എസ്.കെ.പൊറ്റക്കാട് ഹാളിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. കോർപറേഷന്റെ ജലബജറ്റ് പ്രകാശനവും സമ്പൂർണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് നിർവഹിച്ചു.
ഹരിത കേരളം മിഷനിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ചവരെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദരിച്ചു. സമ്പൂർണ ജലബജറ്റ് ജില്ലാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല നിർവഹിച്ചു.
ഹരിതകേരളം മിഷൻ ജില്ലാ റിപ്പോർട്ട് സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.
സാമുവൽ പ്രകാശനം ചെയ്തു.
അതിദാരിദ്ര്യമുക്ത ജില്ല റിപ്പോർട്ട് പിഎയു പ്രോജക്ട് ഡയറക്ടർ പി.വി.ജസീറും ഹരിത കേരളം മിഷൻ റിപ്പോർട്ട് ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണനും അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ വൈസ് ചെയർപഴ്സൻ കെ.റീജ, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ എസ്.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.ബാബു, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ശാരുതി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.അജേഷ്, കോർപറേഷൻ അഡീഷനൽ സെക്രട്ടറി എൻ.കെ.ഹരീഷ്, ഹെൽത്ത് ഓഫിസർ മുനവ്വർ റഹ്മാൻ, ആസൂത്രണ സമിതി സർക്കാർ നോമിനി എ.സുധാകരൻ എന്നിവർ സംസാരിച്ചു.
നഗരസഭ ചെയർപഴ്സൻമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിഇഒമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
2021-22ൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടത്തിയപ്പോൾ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാർപ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്.
1,816 കുടുംബങ്ങൾക്ക് ഭക്ഷണവും 4,775 പേർക്ക് മരുന്നും 579 കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണവും 73 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങൾക്ക് വരുമാനവും 2,050 കുടുംബങ്ങൾക്ക് പാർപ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

