കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാറാട് സാഗരസരണി പുന്നത്ത് വീട്ടിൽ പ്രിൻസ് (31) ആണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുമായി 2024 ജനുവരി മുതൽ സൗഹൃദത്തിലായിരുന്ന പ്രതി, വിവാഹ വാഗ്ദാനം നൽകി യുവതി താമസിച്ചിരുന്ന മാനാരിയിലുള്ള വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
യുവതിയിൽ നിന്നും 8,26,250 രൂപ വാങ്ങിയിട്ട് തിരിച്ചു നൽകാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ പന്നിയങ്കര പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. ചെറുവണ്ണൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ ബാലു കെ. അജിത്ത്, പി.സി.സുജിത്ത്, എഎസ്ഐ പ്രഹ്ലാദൻ, എസ്സിപിഒ വിജേഷ്, സിപിഒ ബിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]