കോഴിക്കോട് ∙ ബെംഗളൂരുവിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി പട്ടിണിക്കര കൈതാപറമ്പിൽ ഹാരിസ് (34) ആണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ കൊടുവള്ളി ടൗണിൽ വച്ച് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് മുപ്പതിനായിരം രൂപയോളം വരും.
ഗൾഫിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന പ്രതി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽ നിന്നും എംഡിഎംഎ വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപന നടത്തുകയായിരുന്നു.
നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി പി.ചന്ദ്രമോഹനൻ എന്നിവരുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, ബിജു പൂക്കോട്ട്, കൊടുവള്ളി എസ്ഐ വിനീത് വിജയൻ, എഎസ്ഐ ഇ.ജിത, സ്പെഷൽ സ്ക്വാഡ് എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, എൻ.എം.ജയരാജൻ, എസ്സിപിഒമാരായ പി.പി.ജിനീഷ്, ടി.കെ.ശോബിത്, ശ്യാം ജിത്ത്, കെ.കെ.ബബീഷ്, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]