അധ്യാപക നിയമനം
കടലുണ്ടി∙ വട്ടപ്പറമ്പ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും.
കൂടിക്കാഴ്ച നാളെ
ബാലുശ്ശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
പഞ്ചായത്ത് കേരളോത്സവം മത്സരങ്ങൾ ഇന്നു മുതൽ
തിരുവമ്പാടി ∙ പഞ്ചായത്ത് കേരളോത്സവം മത്സരങ്ങൾ ഇന്നു നടക്കും.
സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്നു 9 മുതൽ തിരുവമ്പാടി വൈഎംസിഎ ഹാളിൽ കഥാരചന, കവിത രചന, പെൻസിൽ ഡ്രോയിങ്, ഉപന്യാസ രചന, കാർട്ടൂൺ, പ്രസംഗം, ക്വിസ് എന്നിവ നടത്തും. 9ന് മുൻപ് എത്തണം 9847172444.
വേദ വിദ്യാപീഠം രജത ജൂബിലി 30ന്
വടകര∙ ഓർക്കാട്ടേരി വേദ വിദ്യാ പീഠം രജത ജൂബിലി ആഘോഷം 30ന് വൈകിട്ട് 3ന് സി.സദാനന്ദൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് രക്ഷാധികാരികളായ എ.കെ.ശ്രീധരൻ, കെ.ലക്ഷ്മൺ കുമാർ, ജനറൽ കൺവീനർ ടി.എച്ച്.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
കെ.ഐ.കേശവൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ബിവിഎൻ ജില്ലാ പ്രസിഡന്റ് എ.കെ.വിജയൻ മുഖ്യാതിഥിയാകും.
വിദ്യാഭ്യാസ സമ്മേളനം, കലാ പരിപാടികൾ എന്നിവ നടക്കും.
വളയനാട് ക്ഷേത്രത്തിൽ ഗ്രന്ഥംവയ്പ്പും എഴുത്തിനിരിത്തും
കോഴിക്കോട്∙ വളയനാട് ക്ഷേത്രം ട്രസ്റ്റി സാമൂതിരിയുടെ നിർദേശ പ്രകാരം ഈ വർഷം വളയനാട് ദേവീ ക്ഷേത്രത്തിൽ ഗ്രന്ഥംവയ്പ്പിനും വിജയദശമി ദിവസം എഴുത്തിനിരുത്തലിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
പന്തീരാങ്കാവ് നോർത്ത് റസി. അസോസിയേഷൻ മെഡിക്കൽ ക്യാംപ്
പന്തീരാങ്കാവ്∙ പന്തീരാങ്കാവ് നോർത്ത് റസിഡന്റ്സ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഓക്സ്ഫഡ് സ്കൂളിന് സമീപം വർക്കി മെമ്മോറിയൽ ഹാളിലേക്ക് മാറ്റി.
ശുദ്ധ ജല വിതരണം ഇന്നു മുതൽ തടസ്സപ്പെടും
ചക്കിട്ടപാറ ∙ മലയോര ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി താഴത്തു വയൽ ജംക്ഷന് സമീപം റോഡിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ഭാഗമായി പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളിൽ ശുദ്ധ ജല വിതരണം ഇന്നു മുതൽ 30 വരെ തടസ്സപ്പെടുമെന്ന് പേരാമ്പ്ര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 9.30– 1: പറമ്പത്ത് പുറായിൽ, വായോളി, ട്രാൻസ്ഫോമർ പരിധികളിൽ.
∙ 8– 12: കോടഞ്ചേരി ബദനി, മൈക്കാവ് മിൽ, ട്രാൻസ്ഫോമർ പരിധികളിൽ. ∙ 11– 4: കോടഞ്ചേരി ഈരൂട്, പോപ്പുലർ എം സാൻഡ്, ആലിക്കോട്, കാഞ്ഞിരാട് ട്രാൻസ്ഫോമർ പരിധികളിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]