വിലങ്ങാട്∙ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വിലങ്ങാട് പുഴയുടെ വീണ്ടെടുപ്പിനു റവന്യു വകുപ്പ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6 കോടി രൂപ കൂടി അനുവദിച്ചു. വാണിമേൽ പുഴയിൽ അടിഞ്ഞു കൂടിയ കല്ലും മണ്ണും മരങ്ങളും മാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനാണു വീണ്ടും തുക അനുവദിച്ചതെന്ന് ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു.
നേരത്തെ 2.45 കോടി രൂപ അനുവദിക്കുകയും മഞ്ഞച്ചീളി മുതൽ വിലങ്ങാട് ഉരുട്ടിപാലം വരെ ശുചീകരണം നടത്തുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാടിന്റെ വീണ്ടെടുപ്പിനു മലയാള മനോരമ നടത്തിയ സെമിനാറിൽ ജനപ്രതിനിധികളും കർഷകരും അടക്കം പുഴയുടെ സ്വാഭാവിക ഒഴുക്കു വീണ്ടെടുക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെമിനാറിൽ നിന്ന് ഉരുത്തിരിഞ്ഞ ആവശ്യങ്ങളുടെ പട്ടികയിലും അത് ഉൾപ്പെടുത്തി.
ഉരുട്ടി പാലം മുതൽ വാണിമേൽ പുഴയുടെ താഴ്ഭാഗത്തെ പുഴയിലെ തടസ്സം ഒഴിവാക്കാനാണു പുതുതായി അനുവദിച്ച 6 കോടി രൂപ വിനിയോഗിക്കുക.
പുഴയിലെ മാലിന്യങ്ങൾ നീക്കൽ മാത്രം പോരെന്നും പുഴയുടെ വിസ്തീർണം വീണ്ടെടുക്കുന്ന പ്രവർത്തനം നടത്തണമെന്നും ആവശ്യമുയർന്നു. കഴിഞ്ഞ ഏപ്രിലിൽ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.കെ.വിജയൻ എംഎൽഎ ഈ വിഷയം ഉന്നയിച്ചിരുന്നു. മേജർ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണു തുക അനുവദിച്ചത്.
ദുരന്ത മേഖലയിലെ പ്രവൃത്തി എന്ന പരിഗണന നൽകി കരാർ നടപടികൾ വേഗത്തിലാക്കാൻ ക്രമീകരണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]