
കോഴിക്കോട് ∙ താമരശ്ശേരി ചുരം റോഡ് തകർച്ചയിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജില്ലയിലെ ജനങ്ങളെയും മലബാറിനെയും സാരമായി ബാധിക്കുന്ന പ്രശ്നമായി കണ്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ.ബാപ്പുഹാജി, ജനറല്‍ സെക്രട്ടറി വി.സുനിൽകുമാർ, ട്രഷറർ ജിജി കെ.
തോമസ് എന്നിവർ ആവശ്യപ്പെട്ടു.
ദേശീയപാത 786ന്റെ വികസനത്തിൽ ഉൾപ്പെടുത്തി ചുരത്തിന് ബൈപാസ് നിർമിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും സമിതി ആവശ്യപ്പെട്ടു. ചുരം ബൈപാസ് യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും, ചുരം ബൈപാസ് കർമസമിതിയും വിവിധ സംഘടനകളുടെ സഹകരണത്തോടെ സെപ്റ്റംബർ 16, 17 തീയതികളിൽ സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് കോഴിക്കോട് സമാപിക്കുന്ന രീതിയിൽ സമര പ്രചാരണ വാഹന ജാഥ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]