
കോഴിക്കോട് ∙ 6.5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് ഉന്നാവോ സാഫിപുർ നെവർണ സ്വദേശി ഉമേഷ് കുമാർ (24) ആണ് അറസ്റ്റിലായത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെ കോഴിക്കോട് കസബ കല്ലുത്താൻ കടവിൽ നിന്നും പുതിയപാലത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് പ്രതി പിടിയിലായത്.
നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി.
കോഴിക്കോട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്ത്, എക്സൈസ് സ്പെഷൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.വിനോദ്, സി. വിജയൻ, പ്രവീൺ കുമാർ, പ്രിവന്റീവ് ഓഫിസർ സി.പി.ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ തോബിയാസ്, അജിൻ ബ്രൈറ്റ്, കമ്മിഷണറുടെ സ്ക്വാഡ് അംഗം സിഇഒ പി.പി.
ജിത്തു, സിഇഒ ഡ്രൈവർ എൻ.പി. പ്രബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]