
കോഴിക്കോട് ∙ ഓണത്തെ വരവേൽക്കാൻ ചോറോട് ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി വിളവെടുപ്പ്. ജനകീയാസൂത്രണം 2025-26 കൃഷിസമൃദ്ധി പുഷ്പകൃഷി പദ്ധതിയുടെ ഭാഗമായാണ് മൂന്ന് ഹെക്ടറോളം സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്.
പഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം പത്താം വാർഡിലെ കർഷക സുജയുടെ തോട്ടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ നിർവഹിച്ചു.
കൃഷി ഓഫിസർ ഒ.പി.
മുബാറക് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ഷിനിത, കൃഷി അസിസ്റ്റന്റ് ഷാനവാസ്, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു.
ചെണ്ടുമല്ലിയുടെ ആദ്യ വിൽപന പ്രഫ. കെ.പി.
അമ്മുക്കുട്ടിക്ക് നൽകി പ്രസിഡന്റ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]