
കോഴിക്കോട്∙ ആറു വർഷം മുൻപ് നടന്ന വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവായത് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വൈശാഖ് നടത്തിയ അന്വേഷണം. 6 മാസം മുൻപ് കോഴിക്കോട് കമ്മിഷണർ കെ.നാരായണൻ നൽകിയ നിർദേശത്തെ തുടർന്നാണ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് അന്വേഷണം ഏറ്റെടുത്തത്.
മുൻപും പല കേസുകളിലും അന്വേഷണ വൈഭവം തെളിയിച്ച വൈശാഖും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായി. എസ്ഐ പി.കെ.സുരേഷിന്റെ മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം.
2024 ഡിസംബറിൽ പുണെ സൈനിക സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്ന വഴി മലയാളി സൈനികൻ കാണാതായ കേസ് അന്വേഷണത്തിൽ വൈശാഖ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
2019ൽ മാർച്ച് 24ന് കാണാതായ വിജിലിന്റെ തിരോധാനത്തിൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളായ നിഖിലും ദീപേഷും രഞ്ജിത്തും നൽകിയ മൊഴിയും പുതിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിലുള്ള ചെറിയ വൈരുധ്യങ്ങളുടെ പിന്നാലെ പോയ വൈശാഖ് വിജിൽ കൊല്ലപ്പെടുന്ന സമയത്ത് മൂവരും ഒപ്പമുണ്ടായിരുന്നു എന്ന് മനസ്സിലാക്കി.
പ്രതികളുടെ വീടുകളും മറ്റു സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണായകമായി.
തുടർന്ന് ബെംഗളൂരുവിൽ എത്തി എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒന്നാം പ്രതിയായ നിഖിലിന് കുറ്റസമ്മതം നടത്തേണ്ടി വന്നത്. കെ.ആർ.രഞ്ജിത്ത്,എസ് ഐ വി.ടി.ഹരീഷ് കുമാർ എന്നിവരും പല കേസുകളിലും അന്വേഷണ മികവ് തെളിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]