
കുറ്റ്യാടി∙ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ കുറ്റ്യാടി വഴി തിരിച്ചുവിട്ടതോടെ കുറ്റ്യാടിയിലും പക്രംതളം ചുരത്തിലും വൻ ഗതാഗതക്കുരുക്ക്. ചരക്കുവാഹനങ്ങൾ റോഡിൽ കുടുങ്ങിയതും ഗതാഗത തടസ്സത്തിനിടയാക്കി. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരം റോഡിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ. പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
മേലെ പൂതംപാറ മുതൽ ചുങ്കക്കുറ്റി വരെയാണ് ചുരം മേഖലയിൽ ഗതാഗതക്കുരുക്കുണ്ടായത്. റോഡ് തകർന്നതു കാരണം വലിയ വാഹനങ്ങൾക്ക് അരികു കൊടുക്കാനും കഴിയാത്ത അവസ്ഥയായിരുന്നു.
ഇതിനു പുറമേ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നതും സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് പ്രയാസമായി. കുറ്റ്യാടി ടൗണിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]