
കോഴിക്കോട് ∙ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയ ഭരണത്തിനാണ് പിണറായി സർക്കാർ നേതൃത്വം നൽകുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി. വിലക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ അടുപ്പുകൂട്ടി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ മുരളി.
സർവകാല റെക്കേർഡ് മറികടന്ന വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്.
പാവപ്പെട്ട ജനങ്ങൾക്കു നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ച പിണറായി സർക്കാരിന് വിലക്കയറ്റം പിടിച്ചു നിർത്താൻ പദ്ധതിയില്ല.
കേരം തിങ്ങും കേരള നാട്ടിൽ വെളിച്ചെണ്ണയുടെ വില ആരെയും ഞെട്ടിക്കുന്നതാണ്. ഭാവന ശൂന്യമായ നിലപാടാണ് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമായി തീർന്നത്.
പിണറായി സർക്കാർ കേരളത്തിന് ശാപവും ഭാരവുമായി തീർന്നിരിക്കുകയാണ്.
വരും നാളുകളിൽ മഹിള മോർച്ച വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും രമ്യ മുരളി പറഞ്ഞു. കൗൺസിലർ അനുരാധ തായാട്ട് അധ്യക്ഷത വഹിച്ചു.
ബിജെപി മഹിളാ മോർച്ച ജില്ല നേതാക്കളായ പി.രമണിഭായ്, സബിത വിനയ്, ദീപ മണി, ചാന്ദ്നി ഹരിദാസ്, സോമിത ശശികുമാർ, ശ്രീജ സി. നായർ, ശോഭ സുരേന്ദ്രൻ, രമ്യ സന്തോഷ്, അനിത ഏറങ്ങാട്ട് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]