
കോഴിക്കോട് ∙ കാറ്റിലും കനത്ത മഴയിലും ഇന്നലെയും ജില്ലയിൽ വ്യാപക നാശനഷ്ടം. നാദാപുരം, താമരശ്ശേരി, പേരാമ്പ്ര, തൊട്ടിൽപാലം, കക്കട്ടിൽ ഭാഗങ്ങളിലാണു കൂടുതൽ നാശം.
ഇന്നലെ പുലർച്ചെ വീശിയ ചുഴലിക്കാറ്റിൽ വൻ നഷ്ടം. വീടുകളും വാഹനങ്ങളും വൈദ്യുതത്തൂണുകളും കൃഷിയും നശിച്ചു.
മലയങ്ങാട് ഭാഗത്താണു വ്യാപക നാശനഷ്ടം. ഉരുട്ടി, ഇന്ദിരാ നഗർ ഭാഗങ്ങളിലും വിളകൾക്കും വീടുകൾക്കും നഷ്ടമുണ്ട്.മലയങ്ങാട്ട് കുനിയിൽ അശ്വിൻ, കുഴിയാംപ്ലാവിൽ ഷിബു, പുതിയമറ്റത്ത് വിപിൻ, നാഗത്തിങ്കൽ ജോസ്, തെക്കേഗണപതിക്കണ്ടി ചന്ദ്രൻ, കടത്തലക്കുന്നേൽ ബേബി, ആലപ്പാട്ട് ബേബി, മഠത്തിക്കുന്നേൽ ഷെർളി എന്നിവർക്ക് കാര്യമായ നഷ്ടമുണ്ട്.
പുതിയമറ്റം റോയിയുടെ ടാപ്പിങ് തുടങ്ങിയ ഒട്ടേറെ റബർ മരങ്ങൾ ഒടിഞ്ഞു. ആലപ്പാട്ട് ബേബിയുടെ വീട്ടുമുറ്റത്തു നിർത്തിയ കാറിലേക്കാണു തെങ്ങു പതിച്ചത്.
കാർ തകർന്നു. കടത്തലക്കുന്നേൽ ബേബിയുടെ പണി തുടങ്ങിയ വീടിന്റെ ചുമരുകൾക്കു മുകളിലേക്കു മരങ്ങൾ കടപുഴകി വീണു. ഇന്ദിരാ നഗറിൽ ഹുസൈന്റെ വീടിനും മരങ്ങൾ വീണു നഷ്ടമുണ്ട്.
തകർന്ന വൈദ്യുതത്തൂണുകളും ലൈനുകളും നേരെയാക്കാൻ ദിവസങ്ങൾ വേണ്ടിവരും.
റോഡുകളിലെ തടസ്സങ്ങൾ നാട്ടുകാർ മുറിച്ചു മാറ്റി. ഇ.കെ.വിജയൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മഴ തുടരുന്നതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായി.പേരാമ്പ്ര നൊച്ചാട് എരഞ്ഞോളി മീത്തൽ ബിജുവിന്റെ വീടിനു മുകളിൽ തെങ്ങു വീണു. പന്തിരിക്കര ഒറ്റക്കണം റോഡിലും പലേരി റോഡ് ജംക്ഷനിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ വൈദ്യുതി മുടങ്ങി. തുമ്പച്ചാൽ വയലാമണ്ണിൽ ചാക്കോയുടെ വീടിനു മുകളിലേക്കു തേക്കുമരവും തെങ്ങും വീണ് ഓടിട്ട
വീട് തകർന്നു. പാലക്കടവ് – തുമ്പച്ചാൽ റോഡിൽ മരം വൈദ്യുത ലൈനിലേക്കു പതിച്ചു.പാലക്കടവ് – ഐടിഐ കോളജ് റോഡിൽ മരം വീണ് 5 വൈദ്യുതത്തൂണുകൾ തകർന്നു.
വയലാമണ്ണിൽ ബിജോയിയുടെ ഓട്ടോറിക്ഷ മരം വീണു തകർന്നു. ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണ് വൈദ്യുതി നിലച്ചു.
ഏക്കർ കണക്കിന് കൃഷിയാണു കനത്ത കാറ്റിൽ നശിച്ചത്.താമരശ്ശേരിയിലെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെയും ഇന്നലെ രാവിലെയും വീശിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം നേരിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]