
ഈ വീട്ടിൽ നായയാണ് ‘പുലി’; കുര കേട്ട് ഓടിയൊളിച്ച് സാക്ഷാൽ പുലി ! കോഴിക്കോട് ∙ പൂവാറംതോട് വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ നായ ശരിക്കും ‘പുലി’യാണ്.
ഈ നായയുടെ കുരയിൽ ഓടിയകന്നത് സാക്ഷാൽ പുലി. ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് പുലി വീട്ടുമുറ്റത്തെത്തിയത്.
പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് അങ്ങിങ്ങായി നിന്ന പുലി മറഞ്ഞത്. വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ.
ഇതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായി.
വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]