വിലങ്ങാട് വ്യാഴാഴ്ച കോൺഗ്രസ്, ബിജെപി ഹർത്താൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും വിലങ്ങാട് മേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ബുധനാഴ്ച വില്ലേജ് ഓഫിസിൽ പ്രതിഷേധക്കാർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ വില്ലേജ് ഓഫിസിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്.
മുണ്ടക്കൈ ദുരന്തവേളയിൽ സംഭവിച്ച വിലങ്ങാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ല, സർക്കാർ പ്രഖ്യാപിച്ച ദുരന്ത ബാധിതരുടെ പട്ടികയിൽ നിന്നും ഒട്ടേറെ പേർ പുറത്താക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.